FLASH NEWS
Breaking News
ഗുജറാത്തിലും ഹിമാചലിലും ബിജെപി അധികാരത്തിലേക്ക്
India

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കാൻ രാഹുൽ

Tuesday, Sep 19, 2017,19:03 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി:ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മുന്നിൽ നിന്നു നയിക്കാൻ രാഹുൽ ഗാന്ധി. അമെരിക്കൻ സന്ദർശനത്തിന് ശേഷം തിരിച്ചെത്തിയ കോൺഗ്രസ് ഉപാധ്യക്ഷൻ ഗുജറാത്തിലെ സൗരാഷ്ട്രയിൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പരിപാടികൾക്കായാണ് രാഹുലെത്തുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലും ഹിമാചൽപ്രദേശിലും വലിയ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ഒരുക്കാനാണ് കോൺഗ്രസിന്‍റെ ശ്രമം. ഹർദിക് പട്ടേൽ, ജിഗ്നേഷ് മോവാനി, അൽപേഷ് താക്കൂർ തുടങ്ങിയവരെ ഗുജറാത്തിലെത്തുന്ന രാഹുൽ ഗാന്ധി സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ചൈതന്യം നിറഞ്ഞ ഗുജറാത്ത് കോൺഗ്രസ് സർക്കാരിന് കീഴെ എന്ന മുദ്രാവാക്യമാണ് ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യം.