FLASH NEWS
Breaking News
ഇന്ത്യയിലെ ഭൂരിപക്ഷം പേരും പട്ടാളഭരണവും ഏകാധിപത്യവും ആഗ്രഹിക്കുന്നതായി സർവ്വ ഫലം
kerala

ജാമ്യഹർജിയിൽ ദിലീപ് ഉന്നയിച്ച പ്രധാനവാദങ്ങൾ

Tuesday, Sep 19, 2017,15:18 IST By മെട്രൊ വാർത്ത A A A

കൊച്ചി: നടി‍യെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ദീലിപ് ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയിൽ പ്രധാനമായും ആരോപണങ്ങൾ ഉന്നയിച്ചത് മഞ്ജു വാര്യർക്കും ശ്രീകുമാർ മേനോനുമെതിരെ. നേരത്തെ കാവ്യ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിലും ഇരുവർക്കുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

1) ഗൂഡാലോചനാവാദം ആദ്യം ഉയർത്തിയത് മഞ്ജു വാര്യർ

2) സന്ധ്യയും മഞ്ജു വാര്യരും തമ്മിൽ അടുത്ത ബന്ധം

3) പരസ്യ സംവിധായകൻ ശ്രീകുമാർ മേനോന് തന്നോട് ശത്രുതാ ബന്ധമുണ്ട്

4) 50 കോടിയോളം രൂപയുടെ സിനിമകൾ അവതാളത്തിലാണ്

5) പൾസർ സുനി എന്ന സ്ഥിരം കുറ്റവാളിയുടെ മൊഴിയാണ് പൊലീസ് വിശ്വാസത്തിലെടുക്കുന്നത്.

6) ജയിലിൽ നിന്ന് ഏപ്രിൽ 10 മുതൽ 22 വരെയുള്ള തിയതികളിൽ കോളുകൾ വന്നുവെന്ന് ഡിജിപിയെ അറിയിച്ചതാണ്

7) കേസിൽ സാക്ഷികളെ സ്വാധിനിക്കില്ല, സ്വാധീനിച്ചിട്ടുമില്ല