FLASH NEWS
Breaking News
ഇന്ത്യയിലെ ഭൂരിപക്ഷം പേരും പട്ടാളഭരണവും ഏകാധിപത്യവും ആഗ്രഹിക്കുന്നതായി സർവ്വ ഫലം
kerala

ദിലീപിന്‍റെ ജാമ്യാപേക്ഷ 26 ലേക്ക് മാറ്റി

Tuesday, Sep 19, 2017,14:42 IST By മെട്രൊ വാർത്ത A A A

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി 26 ലേക്ക് മാറ്റി. ഹൈക്കോടതിയിൽ ദിലീപ് ഇത് മൂന്നാം തവണയാണ് ജാമ്യഹർജി നൽകുന്നത്. മുമ്പ് രണ്ട് തവണയും ദിലീപിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.  നേരത്തെ ഹർജി പരിഗണിച്ച ജസ്റ്റീസ് സുനിൽ തോമസിന്‍റെ ബെഞ്ച് തന്നെയാണ് ജാമ്യഹർജി വീണ്ടും പരിഗണിച്ചത്.

35 പേജുകളുള്ള ജാമ്യഹർജിയാണ് ദിലീപിന്‍റെ അഭിഭാഷകന്‍ അഡ്വ.ബി രാമൻപിള്ള കോടതിയിൽ സമർപ്പിച്ചത്. 50 കോടിയോളം രൂപ നിർമ്മാണച്ചെലവ് വരുന്ന സിനിമകൾ അവതാളത്തിലാണെന്ന് വ്യക്തമാക്കിയ ജാമ്യഹർജിയിൽ പൊലീസ് സ്ഥിരം കുറ്റവാളിയായ പൾസർ സുനിയുടെ മൊഴി മാത്രമാണ് വിശ്വാസത്തിലെടുക്കുന്നതെന്നും ആരോപിച്ചിട്ടുണ്ട്.

പുതിയ എന്തു സാഹചര്യമാണ് കേസിലുണ്ടായതെന്ന് ചോദിച്ച കോടതി സർക്കാർ അഭിഭാഷകന്‍റെ അഭ്യർത്ഥനയെ തുടർന്ന് കേസ് പരിഗണിക്കുന്നത് 26 ലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച അങ്കമാലി കോടതിയും ദിലീപിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.