FLASH NEWS
Breaking News
ഇന്ത്യയിലെ ഭൂരിപക്ഷം പേരും പട്ടാളഭരണവും ഏകാധിപത്യവും ആഗ്രഹിക്കുന്നതായി സർവ്വ ഫലം
Crime

പ്രദീപ് ശർമ്മയെ തിരിച്ചെടുത്തത് രണ്ടും കൽപ്പിച്ച്; ദാവൂദിന്‍റെ സഹോദരൻ പൊലീസ് കസ്റ്റഡിയിൽ

Tuesday, Sep 19, 2017,16:22 IST By മെട്രൊ വാർത്ത A A A

മുംബൈ: ഇന്ത്യ തേടുന്ന അധോലോക കുറ്റവാളിയും 1993ലെ മുംബൈ സ്ഫോടനകേസിൽ മുഖ്യ പ്രതിയുമായ ദാവൂദ് ഇബ്രാഹിമീന്‍റെ സഹോദരൻ ഇഖ്ബാൽ കസ്ക്കറെ പിടിച്ചുപറിക്കേസിൽ അറസ്റ്റു ചെ‍യ്തു. മഹാരാഷ്ട്രയിലെ താനെ ആന്‍റി എക്സ്റ്റോർഷൻ സെല്ലാണ് ഇഖ്ബാൽ കസ്കറിനെ അറസ്റ്റ് ചെയ്തത്. അടുത്തിടെ ചാർജ് ഏറ്റെടുത്ത എൻകൗണ്ടർ സ്പെഷലിസ്റ്റ് പ്രദീപ് ശർമയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഇഖ്ബാലിന്‍റെ സംഘാംഗങ്ങളിൽ നിന്ന് ഫോൺ സന്ദേശം കിട്ടിയെന്ന വ്യവസായിയുടെ പരാതിയിലാണ് ഇയാളുടെ അറസ്റ്റ്.

ഇഖ്ബാൽ കസ്ക്കർ

സാറ, സഹാറാ എന്നീ ഷോപ്പിങ് മാളുകൾ നിയമവിരുദ്ധമായി നിർമിച്ച കേസിലും കൊലക്കേസിലും പ്രതിയാണ് ഇഖ്ബാൽ. യു.എ.ഇ.യിൽ താമസമായിരുന്ന ഇയാളെ 2003ലാണ് ഇന്ത്യയിലേക്ക് നാടുകടത്തിയത്. 2007ൽ ഈ രണ്ടു കേസുകളിൽ നിന്നും കോടതി ഇയാളെ വെറുതെ വിട്ടു. പിന്നീട് കവർച്ചക്കേസിൽ 2015ൽ വീണ്ടും അറസ്റ്റിലായെങ്കിലും ജാമ്യം നേടി പുറത്തുവന്നിരുന്നു. ഇന്ത്യയിൽ ദാവൂദ് ഇബ്രാഹിമിന് വേണ്ടി ഇടപാടുകൾ നടത്തുന്നതിൽ പ്രധാനിയാണെന്നും പൊലീസ് സംശിക്കുന്നുണ്ട്.

പ്രദീപ് ശർമ

അധോലോകത്തിന്‍റെ അന്തകൻ എന്നാണ് വിളിപ്പേര്. ദാവൂദ് ഇബ്രാഹിമിന്‍റെ അടുത്ത അനുയായിയും ഷാർപ്പ് ഷൂട്ടറുമായ സാദിഖ് കാല്യയെ 1999 ൽ ദാദറിൽ വച്ചുണ്ടായ ഏറ്റുമുട്ടലിൽ വെടിവച്ചു വീഴ്‌ത്തിയത് പ്രദീപ് ശർമയാണ്. സുഭാഷ് താക്കൂർ സംഘത്തിലെ റഫിഖ് ഡബ്ബാവാലയെ 2001 ൽ വെടിവച്ചിട്ട പ്രദീപ്, ഛോട്ടാ രാജൻ സംഘത്തിലെ വിനോദ് മത്‌കറെയും വെടിവച്ചു കൊന്നിട്ടുണ്ട്. ‘ടൈം മാഗസിനി’ൽ പ്രത്യക്ഷപ്പെടാൻ ഭാഗ്യം സിദ്ധിച്ച അപൂർവം പൊലീസ് ഓഫിസർമാരിൽ ഒരാളാണു പ്രദീപ്.