FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
World

ഉ​ത്ത​ര​കൊ​റി​യ​യ്ക്ക് ട്രം​പി​ന്‍റെ താ​ക്കീ​ത് തരിപ്പണമാക്കും

Wednesday, Sep 20, 2017,10:38 IST By മെട്രൊ വാർത്ത A A A

യു​എ​ൻ: വേ​ണ്ടി വ​ന്നാ​ൽ ഉ​ത്ത​ര കൊ​റി​യ​യെ പൂ​ർ​ണ​മാ​യും ന​ശി​പ്പി​ക്കു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. യു​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ ലോ​ക നേ​താ​ക്ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​മ്പോ​ഴാ​ണ് ഉ​ത്ത​ര​കൊ​റി​യ​യു​ടെ ആ​ണ​വ പ​രീ​ക്ഷ​ണ​ത്തി​നെ​തി​രേ ട്രം​പ് രൂ​ക്ഷ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​ത്. ഇ​റാ​ന്‍റെ കൊ​ല​യാ​ളി ഭ​ര​ണ​കൂ​ടം ന​ട​ത്തു​ന്ന ആ​ണ​വാ​യു​ധ പ​ദ്ധ​തി​ക​ളെ അ​ടി​ച്ചൊ​തു​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പു ന​ൽ​കി. ഉ​ത്ത​ര കൊ​റി​യ​ൻ ഏ​കാ​ധി​പ​തി കി​ങ് ജോ​ങ് ഉ​ന്നി​ന്‍റെ മി​സൈ​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കെ​തി​രേ യു​എ​സ് ഇ​ത്ര രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ക്കു​ന്ന​ത് ഇ​താ​ദ്യം.
വ​ലി​യ ശ​ക്തി​യും ക്ഷ​മ​യു​മു​ള്ള രാ​ഷ്‌​ട്ര​മാ​ണ് യു​എ​സ്. പ​ക്ഷേ, സ്വ​യം പ്ര​തി​രോ​ധി​ക്കേ​ണ്ടി വ​രു​ക​യും സ​ഖ്യ​ക​ക്ഷി​ക​ളെ പി​ന്തു​ണ​യ്ക്കേ​ണ്ടി​യും വ​രു​മ്പോ​ൾ ഉ​ത്ത​ര​കൊ​റി​യ​യെ പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കു​ക​യ​ല്ലാ​തെ മ​റ്റു നി​ർ​വാ​ഹ​മി​ല്ല. റോ​ക്ക​റ്റ് മ​നു​ഷ്യ​ൻ ത​ന്‍റെ​യും ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ആ​ത്മ​നാ​ശ​ത്തി​നാ​യു​ള്ള നി​ല​പാ​ടു​ക​ളാ​ണ് കൈ​ക്കൊ​ള്ളു​ന്ന​തെ​ന്നും ഉ​ന്നി​നെ ഉ​ദ്ദേ​ശി​ച്ച് ട്രം​പ് പ​റ​ഞ്ഞു. യു​എ​സ് എ​ന്തി​നും ത​യാ​റാ​ണ്. അ​തി​നു​ള്ള ക​ഴി​വു​മു​ണ്ട്. എ​ന്നാ​ൽ അ​തൊ​ന്നും ആ​വ​ശ്യ​മാ​യി വ​രി​ല്ലെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ആ​ക്ര​മ​ണ സ​ന്ന​ദ്ധ​ത വെ​ളി​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ട്രം​പ് പ​റ​ഞ്ഞു.
ആ​റു ലോ​ക രാ​ഷ്‌​ട്ര​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് 2015ൽ ​ഇ​റാ​ൻ ഒ​പ്പു​വ​ച്ച ആ​ണ​വ പ​ദ്ധ​തി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കാ​നും യു​എ​സ് പ്ര​സി​ഡ​ന്‍റ് ത​യാ​റാ​യി. അ​പ​ക​ട​ക​ര​മാ​യ ആ​ണ​വ പ​ദ്ധ​തി​ക​ളി​ലൂ​ടെ ലോ​ക​ത്തെ അ​സ്ഥി​ര​പ്പെ​ടു​ത്തു​ന്ന നി​ല​പാ​ടു​ക​ൾ തു​ട​രാ​ൻ ഇ​റാ​ന്‍റെ കൊ​ല​യാ​ളി ഭ​ര​ണ​കൂ​ട​ത്തെ അ​നു​വ​ദി​ച്ചു കൂ​ടാ. ഇ​ത്ത​രം ആ​ണ​വ​പ​ദ്ധ​തി​ക​ളെ ന്യാ​യീ​ക​രി​ക്കു​ന്ന ത​ര​ത്തി​ൽ നി​യ​മ​മു​ണ്ടാ​ക്കാ​നും സാ​ധി​ക്കി​ല്ല. തു​റ​ന്നു പ​റ​ഞ്ഞാ​ൽ, യു​എ​സി​നെ അ​മ്പ​രി​പ്പി​ച്ച പ​ദ്ധ​തി​യാ​ണ​ത്. അ​ത് പൂ​ർ​ണ​മാ​ക്കാ​ൻ എ​ന്താ​യാ​ലും അ​നു​വ​ദി​ക്കി​ല്ല- ട്രം​പ് പ​റ​ഞ്ഞു.
മ​ര​ണ​ത്തി​നും നാ​ശ​ത്തി​നും വേ​ണ്ടി​യി​ലു​ള്ള ഇ​റാ​ന്‍റെ പ​ദ്ധ​തി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​യി മു​ഴു​വ​ൻ ലോ​ക​വും യു​എ​സി​നൊ​പ്പം നി​ൽ​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നും ട്രം​പ് ഓ​ർ​മി​പ്പി​ച്ചു.
യു​എ​സി​ന്‍റെ സ​ഖ്യ​ക​ക്ഷി​ക​ൾ ഉ​ൾ​പ്പെ​ടെ ജ​ന​റ​ൽ അ​സം​ബ്ലി​യി​ലെ പ​ല അം​ഗ​രാ​ഷ്ട്ര​ങ്ങ​ളും ഇ​റാ​ന്‍റെ ആ​ണ​വ പ​ദ്ധ​തി​യോ​ടു​ള്ള എ​തി​ർ​പ്പ് മ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. ആ​ണ​വ സ​മ്പു​ഷ്‌​ടീ​ക​ര​ണ​ത്തെ​ക്കു​റി​ച്ച് ലോ​ക രാ​ഷ്‌​ട്ര​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്താ​നും ത​ങ്ങ​ളു​ടെ ആ​ണ​വ കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ അ​നു​മ​തി ന​ൽ​കാ​നും ഇ​റാ​ൻ ത​യാ​റാ​യ​തോ​ടെ​യാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ൽ, ട്രം​പി​ന്‍റെ ഏ​താ​നും അ​ടു​ത്ത ഉ​പ​ദേ​ശ​ക​ർ ഇ​റാ​ൻ ആ​ണ​വാ​യു​ധം വി​ക​സി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത​യി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ്.