FLASH NEWS
Breaking News
ഇന്ത്യയിലെ ഭൂരിപക്ഷം പേരും പട്ടാളഭരണവും ഏകാധിപത്യവും ആഗ്രഹിക്കുന്നതായി സർവ്വ ഫലം
Sports

ഏഷ്യൻ ഇൻഡോർ ഗെയിംസിൽ പി.യു ചിത്രയ്ക്ക് സ്വർണം

Wednesday, Sep 20, 2017,11:41 IST By മെട്രൊ വാർത്ത A A A

തുർക്ക്മെനിസ്ഥാൻ: ഏഷ്യൻ ഇൻ‌ഡോർ ഗെയിംസിൽ മലയാളി താരം പി.യു ചിത്രയ്ക്ക് സ്വർണ്ണം. വനിതകളുടെ 1500 മീറ്റർ ഓട്ടത്തിലാണ് ചിത്ര ഒന്നാമതെത്തിയത്. 4:27.77 സെക്കന്‍ഡിലായിരുന്നു ഫിനിഷ്.
ഒ പി ജെയ്ഷക്കും സിനിമോള്‍ പൗലോസിനും ശേഷം ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് ചിത്ര.

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പില്‍ തഴയപ്പെട്ടശേഷമുള്ള ചിത്രയുടെ ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്‍റായിരുന്നു ഇത്. വനിതകളുടെ ലോംഗ്ജമ്പില്‍ മലയാളി താരം വി.നീന വെങ്കലം നേടി. 6.04 മീറ്ററാണ് നീന ചാടിയത്. മീറ്റില്‍ ഇന്ത്യയ്ക്ക് ഇതുവരെ ഏഴ് മെഡലാണ് സ്വന്തമാക്കാനായത്.

മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവുമുള്ള ഇന്ത്യ എട്ടാം സ്ഥാനത്താണ്. മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും ഉള്ള ഇന്ത്യ അത്‌ലറ്റിക്സിൽ കസാഖ്സ്താന് പിറകില്‍ രണ്ടാമതാണ്. കസാഖ്സ്താന് അത്‌ലറ്റിക്സിൽ ആറ് സ്വര്‍ണമുണ്ട്.