FLASH NEWS
Breaking News
ആദിവാസി യുവാവിനെ തല്ലിക്കൊന്നകേസിൽ കര്‍ശന നടപടി: മുഖ്യമന്ത്രി
kerala

ചിത്രയ്ക്ക് മെഡൽ ലഭിച്ചതോടെ പി.ടി ഉഷയുടെ പേജിൽ‌ ശകാരവർഷം

Wednesday, Sep 20, 2017,16:25 IST By മെട്രൊ വാർത്ത A A A

കൊച്ചി: ഏഷ്യൻ ഇൻഡോർ ഗെയിംസിൽ സ്വർണം നേടിയതോടെ പി.ടി ഉഷയുടെ പേജിൽ ശകാര കമന്‍റുകളുമായി മലയാളികൾ. അതിരൂക്ഷമായ വിമർശനങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളുമാണ് കമന്‍റുകളിൽ ഭൂരിഭാഗവും.  ലണ്ടനില്‍ നടന്ന ലോക അത്‌ലറ്റിക് മീറ്റില്‍ നിന്നും തഴയപ്പെട്ടതിന്‍റെ ദുഃഖം ചിത്രയെക്കാള്‍ കേരള സമൂഹത്തിനുണ്ടായിരുന്നു.

അതില്‍ കായികപ്രേമികള്‍ എന്ന ഗണം മാത്രമായിരുന്നില്ല ഉണ്ടായിരുന്നതും. ഫെഡറേഷന്‍ താത്പര്യങ്ങളുടെ ഇരയായാണ് ചിത്ര ഒഴിവാക്കപ്പെട്ടതെന്ന വാര്‍ത്തയാണ് ഒരുമിച്ചുള്ള പ്രതിഷേധത്തിനും ചിത്രയ്ക്കുള്ള പിന്തുണയ്ക്കും മലയാളിയെ തയ്യാറാക്കിയത്.