FLASH NEWS
Breaking News
കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ചുമതലയേറ്റു
kerala

തമിഴ്നാട് നിയമസഭയിൽ വിശ്വാസവോട്ടെടുപ്പിനുള്ള സ്റ്റേ നീട്ടി

Wednesday, Sep 20, 2017,14:15 IST By മെട്രൊ വാർത്ത A A A

ചെന്നൈ:തമിഴ്നാട് നിയമസഭയിൽ വിശ്വാസവോട്ടെടുപ്പിനുള്ള സ്റ്റേ നീട്ടി മദ്രാസ് ഹൈക്കോടതി. സ്പീക്കർ അയോഗ്യരാക്കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിനകരപക്ഷത്തെ എംഎൽഎമാർ നൽകിയ ഹർജി പരിഗണിച്ചാണ് ഉത്തരവ്. 18എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയ നടപടിയും ഒക്‌ടോബർ നാല് വരെ ഹൈക്കോടതി സ്റ്റേ ചെയ്തു.

ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായില്ലെങ്കിൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും പനീർശെൽവത്തിനും വലിയ തിരിച്ചടിയാകും ലഭിക്കുക. കേസ് ഒക്‌ടോബർ നാലിലേക്ക് കോടതി മാറ്റിയതോടെ ഇരുകൂട്ടരും വിജയം അവകാശപ്പെടുന്നുണ്ട്.