FLASH NEWS
Breaking News
കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ചുമതലയേറ്റു
Sports

ന്യൂ​യ​ർ​ക്ക് വീ​ണ്ടും പ​രു​ക്ക്

Wednesday, Sep 20, 2017,11:34 IST By മെട്രൊ വാ‌ർത്ത A A A

ബെ​ർ​ലി​ൻ: ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ന്‍റെ സൂ​പ്പ​ര്‍ ഗോ​ളി മാ​നു​വ​ല്‍ ന്യൂ​യ​ര്‍ വീ​ണ്ടും പ​രുക്കി​ന്‍റെ പി​ടി​യി​ല്‍. ഷാ​ല്‍കെ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​ണ് ന്യൂ​യ​റി​നു വീ​ണ്ടും പ​രു​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ലെ ചാ​ംപ്യ​ന്‍സ് ലീ​ഗി​നി​ട​യി​ല്‍ ഏ​റ്റ പ​രി​ക്കു​കാ​ര​ണം നാ​ല് മാ​സ​ത്തി​നു ശേ​ഷ​മാ​ണ് സെ​പ്റ്റം​ബ​റി​ല്‍ ന്യൂ​യ​ര്‍ തി​രി​ച്ചെ​ത്തി​യ​ത്.
31 കാ​ര​നാ​യ സൂ​പ്പ​ര്‍ താ​ര​ത്തി​ന് മു​ന്‍ ക്ല​ബ്ബാ​യ ഷാ​ല്‍കെ​യ്ക്കെ​തി​രെ​യു​ള്ള മ​ത്സ​രം ന​ഷ്ട​പ്പെ​ടു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​യി. ജ​ർ​മ​ന്‍ ദേ​ശീ​യ ടീ​മി​ലും ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ലും അ​വി​ഭാ​ജ്യ ഘ​ട​ക​മാ​യ ന്യൂ​യ​റി​ന്‍റെ പ​രി​ക്ക് തെ​ല്ലൊ​ന്നു​മ​ല്ല ജ​ര്‍മ്മ​ന്‍ ഫു​ട്ബോ​ള്‍ ആ​രാ​ധ​ക​രെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​ത്.
പ​രുക്കി​ന്‍റെ പി​ടി​യി​ല്‍ നി​ന്നും തി​രി​ച്ചെ​ത്തി​യെ​ങ്കി​ലും ലോ​ക​ക​പ്പ് ക്വാ​ളി​ഫൈ​യി​ങ് മാ​ച്ചു​ക​ളി​ല്‍ ന്യൂ​യ​റി​നെ റി​സ്കെ​ടു​ത്ത് ക​ളി​പ്പി​ക്കാ​ന്‍ ജ​ര്‍മ്മ​ന്‍ കോ​ച്ച് ജോ​വാ​ക്കിം ലോ ​ത​യ്യാ​റാ​യി​രു​ന്നി​ല്ല. പ​രി​ക്കേ​റ്റ ന്യൂ​യ​റി​നു പ​ക​രം സ്വേ​ന്‍ ഉ​ള്‍റി​ക്ക് ബ​യേ​ണി​ന്‍റെ വ​ല​കാ​ക്കും. ജ​ട​ഏ​യു​മാ​യു​ള്ള ചാം​പ്യ​ൻ​സ് ലീ​ഗ് മ​ത്സ​ര​ത്തി​ന് മു​ന്‍പാ​യി ന്യൂ​യ​ര്‍ തി​രി​ച്ചെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.