FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
kerala

പുഴയിൽ മാലിന്യം തള്ളിയാൽ ഇനി ജയിലിൽ

Wednesday, Sep 20, 2017,11:59 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: പുഴയും കായലും തടാകങ്ങളുമടക്കം ജലസ്രോതസുകളിൽ മാലിന്യം തള്ളുന്നവർക്ക് കനത്ത ശിക്ഷ നൽകുന്ന നിയമഭേദഗതിക്ക് മന്ത്രിസഭായോഗത്തിൽ തീരുമാനം. മൂന്ന് വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും നൽകുന്ന ഓർഡിനൻസ് കൊണ്ടു വരാനാണ് കൈക്കൊണ്ടിരിക്കുന്നത്.

ജലവകുപ്പ് തയാറാക്കിയ നിയമത്തിന്‍റെ കരടിനാാണ് സർക്കാർ അംഗീകാരം നൽകിയത്. ജാമ്യമില്ലാ കുറ്റം ചുമത്തിയുള്ള നിയമഭേദഗതിയാണ് സർക്കാർ ആലോചിക്കുന്നത്. ജലാശയങ്ങളുടെ സംരക്ഷണത്തിന് തദ്ദേശഭരണസ്ഥാപനങ്ങൾക്ക് മാർഗ്ഗനിർദേശങ്ങളും സർക്കാർ തയാറാക്കുന്നുണ്ട്