FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചൊവ്വാഴ്ച
Editorial

പൊ​ലീ​സി​ന്‍റെ സു​ര​ക്ഷ പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ക​ട​മ

Wednesday, Sep 20, 2017,10:26 IST By മെട്രൊ വാ‌ർത്ത A A A

ഭര​ണ​കൂ​ട​ത്തി​ന്‍റെ മ​ർ​ദ​നോ​പ​ക​ര​ണ​ങ്ങ​ളെ​ന്നാ​ണു പൊ​തു​വി​ൽ പൊ​ലീ​സി​നെ​ക്കു​റി​ച്ചു ജ​ന​ങ്ങ​ൾ മ​ന​സി​ലാ​ക്കി വ​ച്ചി​രി​ക്കു​ന്ന​ത്. ഭ​ര​ണ​പ​ക്ഷ​ത്തും പ്ര​തി​പ​ക്ഷ​ത്തു​മു​ള്ള രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ ജ​ന​ങ്ങ​ളെ അ​ത്ത​ര​ത്തി​ൽ ബോ​ധ​വ​ത്ക​രി​ച്ചി​രി​ക്കു​ക​യാ​ണ് എ​ന്നു പ​റ​യു​ന്ന​താ​വും കൂ​ടു​ത​ൽ ശ​രി. രാ​ജ​ഭ​ര​ണ​ത്തി​ലും പ​ട്ടാ​ള​ഭ​ര​ണ​കൂ​ട​ങ്ങ​ളി​ലും അ​തു ശ​രി​യാ​യി​രി​ക്കാം. എ​ന്നാ​ൽ ജ​നാ​ധി​പ​ത്യ​ഭ​ര​ണ സം​വി​ധാ​ന​ത്തി​ൽ നി​യ​മ​പാ​ല​ക​ർ മാ​ത്ര​മാ​ണു പൊ​ലീ​സ്. ഭ​രി​ക്കു​ന്ന പാ​ർ​ട്ടി​യു​ടെ കൊ​ടി​യ​ട​യാ​ള​ങ്ങ​ള​ല്ല, ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യും നാ​ടി​ന്‍റെ ക്ര​മ​സ​മാ​ധാ​ന​വു​മാ​ണു പൊ​ലീ​സി​നു മു​ഖ്യം.
നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ളു​ടെ പ​രി​ധി​ക്കു​ള്ളി​ൽ നി​ന്നു​കൊ​ണ്ട് നീ​തി ന​ട​പ്പാ​ക്കു​ക​യാ​ണു പൊ​ലീ​സി​ന്‍റെ ചു​മ​ത​ല. അ​ത്ത​ര​ത്തി​ലു​ള്ള കൃ​ത്യ നി​ർ​വ​ഹ​ണ​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ത്തു​ക​യും പൊ​ലീ​സി​നു നേ​രേ ആ​ക്ര​മ​ണം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​ത് ഇ​ക്കാ​ല​ത്തു സ​ർ​വ​സാ​ധാ​ര​ണ​മാ​ണ്. പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​രെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വേ​ട്ട​യാ​ട​പ്പെ​ടു​ന്ന അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​മ്പോ​ഴാ​ണ്, അ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ പൊ​ലീ​സ് കാ​ഴ്ച്ച​ക്കാ​രാ​യി നോ​ക്കി​നി​ൽ​ക്ക​രു​തെ​ന്ന് ഇ​ന്ന​ലെ ഹൈ​ക്കോ​ട​തി സു​പ്ര​ധാ​ന​മാ​യ വി​ധി പ്ര​സ്താ​വി​ച്ച​ത്.
തൃ​ശൂ​ർ ജി​ല്ല​യി​ലെ അ​ന്തി​ക്കാ​ട് സ്റ്റേ​ഷ​നി​ൽ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് അ​റ​സ്റ്റ് ചെ​യ്തു കൊ​ണ്ടു​വ​ന്ന ചി​ല മ​ദ്യ​പ​ർ കാ​ട്ടി​ക്കൂ​ട്ടി​യ പേ​ക്കൂ​ത്തു​ക​ളാ​ണ് ഹൈക്കോ​ട​തി​യു​ടെ മു​ന്നി​ലെ​ത്തി​യ​ത്. മ​ദ്യ​ല​ഹ​രി​യി​ൽ അ​ഴി​ഞ്ഞാ​ടി​യ പ്ര​തി​ക​ൾ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മ​ർ​ദി​ച്ചു. ലോ​ക്ക​പ്പി​ലെ ഇ​രു​മ്പ​ഴി​ക​ൾ വ​രെ ഊ​രി​യെ​ടു​ത്തു. അ​തു​പ​യോ​ഗി​ച്ചും സ്റ്റേ​ഷ​നി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍റെ ഇ​ട​പെ​ട​ലു​ക​ൾ ഭ​യ​ന്ന് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ക്ര​മി​ക​ളോ​ടു നി​സം​ഗ​ഭാ​വ​ത്തി​ൽ പെ​രു​മാ​റി. എ​ന്നാ​ൽ സം​ഭ​വ​ങ്ങ​ളെ​ല്ലാം ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു. ഈ ​വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട കോ​ട​തി, മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍റെ ഇ​ട​പെ​ട​ൽ ഭ​യ​ന്നു പൊ​ലീ​സ് നി​ർ​വീ​ര്യ​രാ​ക​രു​തെ​ന്നു നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് അ​വ​സ​ര​ത്തി​നൊ​ത്ത് ഉ​യ​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.
മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ടു​ന്ന നി​ര​വ​ധി അ​നു​ഭ​വ​ങ്ങ​ൾ പൊ​ലീ​സി​ൽ നി​ന്നു​ണ്ടാ​കാ​റു​ണ്ട് എ​ന്ന​തു കാ​ര്യം വേ​റേ. അ​ത്ത​ര​ക്കാ​രെ നി​യ​മ​ത്തി​ന്‍റെ വ​ഴി​യി​ൽ കൊ​ണ്ടു​വ​രി​ക​യാ​ണു വേ​ണ്ട​ത്. എ​ന്നാ​ൽ, പ്ര​തി​ക​ളു​ടെ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളു​ടെ പേ​രി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ ധ്വം​സി​ക്ക​പ്പെ​ട​രു​ത്. കാ​ര​ണം അ​വ​രും മ​നു​ഷ്യ​ർ ത​ന്നെ.
വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്ക് രാ​ഷ്ട്രീ​യ സം​ര​ക്ഷ​ണം ഉ​റ​പ്പു​ള്ള​തു​കൊ​ണ്ടാ​ണ് പൊ​ലീ​സി​നു മേ​ലു​ള്ള അ​ഴി​ഞ്ഞാ​ട്ട​ങ്ങ​ൾ അ​തി​രു വി​ടാ​ൻ കാ​ര​ണം. അ​ത്ത​രം അ​ഴി​ഞ്ഞാ​ട്ട​ങ്ങ​ൾ ത​ല​സ്ഥാ​ന​ത്തു സെ​ക്ര​ട്ടേ​റി​യ​റ്റ് ന​ട​യി​ലും ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ല​ട​ക്ക​മു​ള്ള സ​മ​ര മു​ഖ​ങ്ങ​ളി​ലും സ​ർ​വ സാ​ധാ​ര​ണ​മാ​ണ്. ഭ​രി​ക്കു​ന്ന​വ​രെ​ന്നോ പ്ര​തി​പ​ക്ഷ​മെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ, എ​ല്ലാ രാ​ഷ്‌ട്രീ​യ ക​ക്ഷി​ക​ളി​ലും പെ​ട്ട​വ​ർ പൊ​ലീ​സി​നോ​ടാ​ണു ക​ണ​ക്കു തീ​ർ​ക്കു​ന്ന​ത്. ക​ല്ലേ​റി​ലും ബോം​ബേ​റി​ലും ക​ത്തി​ക്കു​ത്തി​ലു​മൊ​ക്കെ ഗു​രു​ത​ര​മാ​യി പ​രു​ക്കേ​ൽ​ക്കു​ക​യും ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന​വ​ധി​യു​ണ്ട്.
സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ന​ട​പ്പാ​ക്കാ​നും ശ്ര​മി​ക്കു​ന്ന ക്ര​മ​സ​മാ​ധാ​ന​പാ​ല​ക​ർ മാ​ത്ര​മാ​ണു പൊ​ലീ​സ്. മ​റ്റെ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രെ​യും പോ​ലെ സ​ർ​ക്കാ​രി​ൽ നി​ന്നു ശ​മ്പ​ളം പ​റ്റു​ന്നു എ​ന്നു മാ​ത്രം. കു​റ്റ​വാ​ളി​ക​ളി​ൽ നി​ന്നും അ​ക്ര​മ​ങ്ങ​ളി​ൽ നി​ന്നും പൊ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ൾ​ക്കു സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തു പോ​ലെ, അ​ത്ത​ര​ക്കാ​രി​ൽ നി​ന്നും പൊ​ലീ​സി​നും സം​ര​ക്ഷ​ണം ല​ഭി​ക്കേ​ണ്ട​തു​ണ്ട്. അ​ക്ര​മ​ങ്ങ​ളെ ചെ​റു​ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട സു​ര​ക്ഷാ​സേ​ന എ​ന്ന നി​ല​യി​ൽ മ​റ്റു​ള്ള​വ​രെ​ക്കാ​ളെ​ല്ലാം മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ അ​ർ​ഹി​ക്കു​ന്ന​വ​രാ​ണ് പൊ​ലീ​സ് എ​ന്നു പൊ​തു​സ​മൂ​ഹ​വും തി​രി​ച്ച​റി​യ​ണം.