FLASH NEWS
Breaking News
സംസ്ഥാനത്ത് 24 ന് വാഹനപണിമുടക്ക്
kerala

മന്ത്രിസ്ഥാനത്തേക്കുള്ള മടങ്ങിവരവ് ചിന്തിക്കുന്നില്ലെന്ന് ജയരാജൻ

Wednesday, Sep 20, 2017,12:37 IST By മെട്രൊ വാർത്ത A A A

കണ്ണൂർ: മന്ത്രിസ്ഥാനത്തേക്കുള്ള മടങ്ങിവരവ് ചിന്തിക്കുന്നില്ലെന്ന് ഇ.പി ജയരാജൻ. ബന്ധുനിയമനക്കേസ് അവസാനിപ്പിക്കാനുള്ള വിജിലൻസ് തീരുമാനത്തിന് പിന്നാലെയാണ് അദേഹത്തിന്‍റെ പ്രതികരണം. താൻ കുറ്റക്കാരനല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അദേഹം പറഞ്ഞു.

ബന്ധുനിയമനക്കേസിൽ വിജിലൻസിന്‍റെ നിലപാട് സ്വാഗതാർഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി. അദേഹത്തിന്‍റെ മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് പാർ‌ട്ടിയാണെന്നും അദേഹം കൂട്ടിച്ചേർത്തു.