FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
India

ലോകം എങ്ങനെ മാറണമെന്ന് ഇന്ത്യ തീരുമാനിക്കും രാഹുൽ ഗാന്ധി

Wednesday, Sep 20, 2017,13:24 IST By മെട്രൊ വാർത്ത A A A

ന്യൂയോർക്ക്: ഇന്ത്യയുടെയും ചൈനയുടെയും പ്രവർത്തനമികവായിരിക്കും ലോകം അടിസ്ഥാനപരമായി എങ്ങനെ മാറണമെന്ന് തീരുമാനിക്കുകയെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ‌ രാഹുൽ ഗാന്ധി. പ്രിൻസ്റ്റൺ സർവകലാശാലയിലെ  വിദ്യാർത്ഥികളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് രാഹുലിന്‍റെ പ്രതികരണം.

ഇരുരാജ്യങ്ങളുടെയും ശൈലി വ്യത്യസ്ഥമാണ്. ഒന്ന് സ്വതന്ത്രമായി നടക്കുമ്പോൾ മറ്റൊരിടത്ത് കേന്ദ്രനിയന്ത്രിതമായാണ് സംഭവിക്കുന്നത്. രണ്ടു രാജ്യങ്ങളിലെയും സംവിധാനങ്ങൾ വ്യത്യസ്ഥമാണ്.

രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ മോദി സർക്കാരിനായിട്ടില്ല. കഴിഞ്ഞ യുപിഎ സർക്കാരുകൾക്കും അതിന് കഴിഞ്ഞിരുന്നില്ലെന്ന കുറ്റസമ്മതവും അദേഹം നടത്തി. രണ്ടാഴ്ച നീണ്ടു നിൽക്കുന്ന അമെരിക്കൻ സന്ദർശനത്തിലാണ് രാഹുൽ ഗാന്ധി.