FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
Interviews

ഒ​രു ‘ശ്രീ’ ​സു​ര​ക്ഷാ വി​ജ​യ​ഗാ​ഥ

Thursday, Sep 21, 2017,9:40 IST By പി.​ബി. ബി​ച്ചു A A A

ത​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ മാ​ത്ര​മ​ല്ല, ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന ഏ​തു പ്ര​ശ്ന​ത്തി​ലും ഇ​ട​പെ​ട്ട് ജ​ന​ങ്ങ​ള്‍ക്കൊ​പ്പം നി​ന്ന ച​രി​ത്ര​മേ​യു​ള്ളൂ ഈ ​ഉ​ദ്യോ​ഗ​സ്ഥ​യ്ക്ക്. അ​തി​നാ​യി ഏ​ത​റ്റം വ​രെ പോ​കാ​നും യാ​തൊ​രു മ​ടി​യു​മി​ല്ല. കാ​ക്കി​യ​ണി​ഞ്ഞാ​ല്‍ ക​ര്‍ക്ക​ശ​ക്കാ​രി​യാ​കു​ക​യും മു​ഖം നോ​ക്കാ​തെ ന​ട​പ​ടി​ക​ളെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന സ​ത്യ​സ​ന്ധ​യാ​യ ഐ​പി​എ​സു​കാ​രി. സ​ര്‍വോ​പ​രി ഒ​രെ​ഴു​ത്തു​കാ​രി​യും കൂ​ടി​യാ​യ ആ​ദ്യ​ത്തെ മ​ല​യാ​ളി വ​നി​താ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ ആ​ര്‍. ശ്രീ​ലേ​ഖ​യ്ക്ക് വി​ശേ​ഷ​ണ​ങ്ങ​ള്‍ ഏ​റെ​യാ​ണ്. കേ​ര​ള​ത്തി​ലെ ആ​ദ്യ വ​നി​താ എ​സ്പി, ആ​ദ്യ വ​നി​താ എ​ഡി​ജി​പി തു​ട​ങ്ങി​യ പ​ദ​വി​യി​ല്‍ നി​ന്നും ഇ​പ്പോ​ള്‍ ആ​ദ്യ വ​നി​താ ഡി​ജി​പി പ​ദ​വി​യി​ലേ​ക്കെ​ത്തു​മ്പോ​ള്‍ ശ്രീ​ലേ​ഖ​യ്ക്കു പ​റ​യാ​നു​ള്ള​തും മ​റ്റൊ​ന്ന​ല്ല. ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ത​ന്നെ ല​ക്ഷ്യം…

തു​ട​ക്കം ത​ല​സ്ഥാ​ന​ത്തു നി​ന്ന്
തി​രു​വ​ന​ന്ത​പു​രം കോ​ട്ട​ണ്‍ഹി​ല്‍ സ്കൂ​ളി​ല്‍ നി​ന്നും സ്കൂ​ള്‍ പ​ഠ​നം പൂ​ര്‍ത്തി​യാ​ക്കി. സ്കൂ​ള്‍ കാ​ല​ഘ​ട്ട​ത്തി​ല്‍ ക​ലാ​പ​രി​പാ​ടി​ക​ളി​ലും എ​ന്‍സി​സി, എ​ന്‍എ​സ്എ​സ് എ​ന്നി​വ​യി​ലും സ​ജീ​വ​മാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം വി​മ​ന്‍സ് കോ​ളെ​ജി​ല്‍ നി​ന്ന് ഇം​ഗ്ലിഷി​ല്‍ ബി​രു​ദ പ​ഠ​നം പൂ​ര്‍ത്തി​യാ​ക്കി, തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ല്‍ നി​ന്ന് ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, ഇ​ഗ്നോ​വി​ല്‍ നി​ന്ന് എം​ബി​എ. വി​ദ്യാ​ധി​രാ​ജ കോ​ളെ​ജി​ല്‍ അ​ധ്യാ​പി​ക​യാ​യി ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചു. അ​വി​ടെ നി​ന്ന് രാ​ജി​വ​ച്ച് റി​സ​ർ​വ് ബാ​ങ്കി​ല്‍ ഓ​ഫി​സ​റാ​യി ജോ​ലി ചെ​യ്യ​വേ​യാ​ണ് സി​വി​ല്‍ സ​ർ​വീ​സ് പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്.

പൊ​ലീ​സ് സ​ര്‍വീ​സി​ലേ​ക്ക്
1987 ബാ​ച്ചി​ല്‍ നി​ന്നും 26ാം വ​യ​സി​ല്‍ കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ വ​നി​താ ഐ​പി​എ​സ് ഓ​ഫി​സ​ര്‍ ആ​യി സ​ര്‍വീ​സി​ലേ​ക്ക്. ഐ​എ​എ​സ് പ്ര​തീ​ക്ഷി​ച്ചാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​തെ​ങ്കി​ലും ഐ​പി​എ​സ് ആ​ണ് വി​ധി​ച്ചി​രു​ന്ന​ത്. മൂ​ന്നു ജി​ല്ല​ക​ളി​ല്‍ എ​സ്പി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു. പി​ന്നീ​ട് കേ​ന്ദ്ര കു​റ്റാ​ന്വേ​ഷ​ണ ഏ​ജ​ന്‍സി​യാ​യ സി​ബി​ഐ​യി​ല്‍ എ​സ്പി​യാ​യും ഡി​ഐ​ജി ആ​യും നാ​ലു വ​ര്‍ഷ​ത്തെ സേ​വ​നം. തു​ട​ര്‍ന്ന് ഡെ​പ്യൂ​ട്ടി ഇ​ന്‍സ്പെ​ക്റ്റ​ര്‍ ജ​ന​റ​ലാ​യി എ​റ​ണാ​കു​ളം റേ​ഞ്ചി​ല്‍ നി​യ​മ​നം. 2005ല്‍ ​കേ​ര​ള സ്റ്റേ​റ്റ് കോ ​ഓ​പ്പ​റേ​റ്റി​വ് റ​ബ​ര്‍ മാ​ര്‍ക്ക​റ്റി​ങ് ഫെ​ഡ​റേ​ഷ​ന്‍റെ മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ര്‍ ആ​യി പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ ത​ല​പ്പ​ത്തേ​ക്ക്.
പി​ന്നീ​ട് ട്രാ​ന്‍സ്പോ​ര്‍ട്ട് ക​മ്മി​ഷ​ണ​റാ​യി ചു​മ​ത​ല​യേ​റ്റ​തോ​ടെ ഗ​താ​ഗ​ത മേ​ഖ​ല​യി​ല്‍ ഒ​ട്ട​ന​വ​ധി നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ക്കാ​ന്‍ ക​ഴി​ഞ്ഞു. 2014ല്‍ ​ചു​മ​ത​ല​യേ​റ്റ​തി​നു ശേ​ഷം മു​ന്‍ വ​ര്‍ഷ​ത്തെ​ക്കാ​ള്‍ റോ​ഡ​പ​ക​ട നി​ര​ക്ക് വ​ള​രെ​യേ​റെ കു​റ​യ്ക്കാ​നാ​യി. ഇ​ന്ത്യ​യി​ലെ റെ​ക്കോ​ഡ് നേ​ട്ട​മാ​യി​രു​ന്നു അ​ത്. ഏ​ഷ്യ​യി​ലെ ആ​ദ്യ​ത്തെ റോ​ഡ് സു​ര​ക്ഷാ ഹാ​ക്ക​ത്തോ​ണ്‍ ടെ​ക്നോ പാ​ര്‍ക്കി​ല്‍ ലോ​ക​ബാ​ങ്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കി. വി​ജി​ല​ന്‍സി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​മ്പോ​ള്‍ വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ പൊ​ലീ​സ് മെ​ഡ​ലും ല​ഭി​ച്ചു.

ഡി​ജി​പി​യി​ലേ​ക്ക്
നി​ല​വി​ൽ ജ​യി​ല്‍ മേ​ധാ​വി​യാ​ണ്. ഡി​ജി​പി പ​ദ​വി ല​ഭി​ച്ച​തി​ല്‍ സ​ന്തോ​ഷ​മു​ണ്ട്. എ​ന്നാ​ല്‍, സ്ത്രീ​ക​ള്‍ക്ക് ഇ​ന്നു സ​മൂ​ഹ​ത്തി​ല്‍ നേ​രി​ടേ​ണ്ടി വ​രു​ന്ന ഓ​രോ പ്ര​ശ്ന​ങ്ങ​ളും കാ​ണു​മ്പോ​ള്‍ ആ​ശ​ങ്ക​യു​ണ്ട്. ജ​യി​ല്‍ ഡ​യ​റ​ക്റ്റ​റു​ടെ ക​സേ​ര​യി​ലി​രി​ക്കു​ന്ന ത​നി​ക്ക് ഇ​ട​പെ​ട​ലു​ക​ള്‍ക്ക് പ​രി​ധി​യു​ണ്ട്. ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യി​ലെ​ത്തി​യാ​ല്‍ പോ​രാ​യ്മ​ക​ളെ​ല്ലാം പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​യും. എ​ങ്കി​ലും സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സു​ര​ക്ഷ​യ്ക്കാ​യി നി​ര്‍ഭ​യ പ​ദ്ധ​തി​യ​ട​ക്ക​മു​ള്ള​വ ആ​രം​ഭി​ക്കാ​നാ​യ​തി​ല്‍ പൂ​ര്‍ണ തൃ​പ്തി​യു​ണ്ട്. ഇ​ട​യ്ക്ക് പ​ദ്ധ​തി പി​ന്നോ​ട്ടു​പോ​യെ​ങ്കി​ലും ഇ​പ്പോ​ള്‍ സ​ര്‍ക്കാ​ര്‍ ഇ​ട​പെ​ട്ടു സ്ത്രീ​സു​ര​ക്ഷ​യ്ക്ക് കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം ന​ല്‍കു​ന്നു​ണ്ട്.

പ്ര​തി​ബ​ന്ധ​ങ്ങ​ളെ നേ​രി​ട്ടു മു​ന്നോ​ട്ട്
ഒ​രു സ്ത്രീ ​ആ​യ​തു​കൊ​ണ്ട് ത​ന്നെ സ​ര്‍വീ​സി​ന്‍റെ ആ​ദ്യ​കാ​ല​ഘ​ട്ട​ത്തി​ല്‍ ഒ​ട്ട​ന​വ​ധി പ്ര​തി​ബ​ന്ധ​ങ്ങ​ളെ നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ത​ന്‍റെ തീ​രു​മാ​ന​ങ്ങ​ളി​ല്‍ ഒ​രു മാ​റ്റ​വും വ​രു​ത്തി​യി​ട്ടി​ല്ല. കു​ടും​ബ​ത്തി​ന്‍റെ പൂ​ര്‍ണ പി​ന്തു​ണ എ​ല്ലാ സ​ന്ദ​ര്‍ഭ​ങ്ങ​ളി​ലും ഒ​പ്പ​മു​ണ്ടാ​യി. ചെ​റു​പ്പ​ത്തി​ല്‍ ത​ന്നെ ഒ​ട്ടേ​റെ പ്ര​ശ്ന​ങ്ങ​ളെ നേ​രി​ടേ​ണ്ടി​വ​ന്ന അ​നു​ഭ​വ​മാ​ണ് ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ല്‍ പ​ല​പ്പോ​ഴും കാ​ര്യ​ങ്ങ​ളെ സ​ധൈ​ര്യം നേ​രി​ടാ​ന്‍ പ്രാ​പ്ത​യാ​ക്കി​യ​ത്. ഒ​രു സ്ത്രീ ​എ​ന്ന നി​ല​യി​ല്‍ പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ല്‍ ത​ള​രാ​തെ പി​ടി​ച്ചു​നി​ന്ന​തും സ​മൂ​ഹ​ത്തി​ല്‍ സ്ത്രീ​ക​ള്‍ക്കു സു​ര​ക്ഷി​ത​മാ​യ ഒ​രു സ്ഥാ​നം ഉ​ണ്ടാ​കാ​നാ​യി പ്ര​യ​ത്നി​ക്കു​ന്ന​തും ത​ന്‍റെ കാ​ഴ്ച്ച​പ്പാ​ടി​ന്‍റെ മാ​ത്രം ശ​ക്തി​യി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു പ്ര​ശ്ന​ങ്ങ​ളും സേ​ന​യി​ലി​ല്ല. എ​ല്ലാ​വ​ര്‍ക്കും സ്വ​ത​ന്ത്ര​മാ​യി ജോ​ലി​ചെ​യ്യു​ന്ന​തി​നു​ള്ള അ​ന്ത​രീ​ക്ഷ​മാ​ണ്. വ​നി​ത​ക​ളു​ടെ ബ​റ്റാ​ലി​യ​ന്‍ ത​ന്നെ ഉ​ട​ന്‍ പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ക്കും.

എ​ഴു​ത്തി​നു പ്ര​ത്യേ​ക സ​മ​യ​മൊ​ന്നും വേ​ണ്ട
കു​റ്റാ​ന്വേ​ഷ​ണ കൃ​തി​ക​ള്‍, ക​വി​ത​ക​ള്‍… അ​ങ്ങ​നെ വ​ലി​യ എ​ഴു​ത്തി​ന്‍റെ ലോ​കം ത​ന്നെ​യു​ണ്ട് ശ്രീ​ലേ​ഖ​യ്ക്ക്. എ​ന്നാ​ല്‍ എ​ഴു​ത്തി​നാ​യി മാ​ത്രം താ​ന്‍ സ​മ​യം ചെ​ല​വ​ഴി​ക്കാ​റി​ല്ലെ​ന്നും എ​പ്പോ​ള്‍ തോ​ന്നു​ന്നു​വോ അ​ത് അ​ക്ഷ​ര​ങ്ങ​ളാ​യി മാ​റു​ക​യാ​ണെ​ന്നും അ​വ​ര്‍ പ​റ​യു​ന്നു. ആ​ശ​യം തോ​ന്നി​യാ​ല്‍ പി​ന്നെ വൈ​കി​ക്കാ​റി​ല്ല. ത​ന്‍റെ എ​ല്ലാ പു​സ്ത​ക​ങ്ങ​ളും അ​ത്ത​ര​ത്തി​ല്‍ പി​റ​വി​യെ​ടു​ത്തി​ട്ടു​ള്ള​വ​യാ​ണ്. സ​മൂ​ഹ​ത്തി​ന്‍റെ കാ​ഴ്ച്ച​പ്പാ​ടും സ​മൂ​ഹ​ത്തി​ന്‍റെ ചെ​യ്തി​ക​ളും ത​ന്നെ​യാ​ണ് എ​ഴു​ത്തി​ലെ വി​ഷ​യം. എ​ന്ത് എ​ഴു​തി​യാ​ലും അ​തി​ല്‍ ഒ​രു സ​ന്ദേ​ശ​വു​മു​ണ്ടാ​കും.
സം​സാ​ര​ത്തി​നി​ട​യി​ലും മൊ​ബൈ​ലി​ല്‍ എ​ത്തു​ന്ന കോ​ളു​ക​ളൊ​ന്നും അ​വ​ഗ​ണി​ക്കാ​റി​ല്ല ശ്രീ​ലേ​ഖ. അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചു വി​ളി​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം ന​ന്ദി​യ​റി​യി​ക്കു​ന്നു. ഒ​പ്പം കീ​ഴു​ദ്യോ​ഗ​സ്ഥ​ര്‍ക്കു വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കു​ന്നു. ഡി​ജി​പി പ​ദ​വി​യി​ലേ​ക്കു​യ​ര്‍ത്ത​പ്പെ​ട്ട​തി​ന്‍റെ സ​ന്തോ​ഷം മെ​ട്രൊ വാ​ര്‍ത്ത​യു​മാ​യി പ​ങ്കു​വ​ച്ച ശേ​ഷം ജ​യി​ല്‍ വ​കു​പ്പി​ന്‍റെ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി പു​റ​ത്തേ​ക്ക്…