FLASH NEWS
Breaking News
കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ചുമതലയേറ്റു
kerala

”ആലസ്യം അകലുന്ന ആലപ്പുഴ” പരമ്പരയ്ക്ക് അഭിനന്ദനവുമായി തോമസ് ഐസക്ക്

Sunday, Sep 24, 2017,16:43 IST By മെട്രൊ വാർത്ത A A A

കൊച്ചി: ആലപ്പുഴ മോഡൽ വികസനം കേരളം ചർച്ച ചെയ്യുകയാണ് മെട്രൊ വാർത്തയിലൂടെ. സൂരജ് സജി തയാറാക്കിയ ആലസ്യം അകലുന്ന ആലപ്പുഴ എന്ന പരമ്പരയെ അഭിനന്ദിച്ച് ധനമന്ത്രി തോമസ് ഐസക്ക്. അഞ്ച് ഭാഗങ്ങളായി അഞ്ച് ദിവസങ്ങളിൽ മെട്രൊ വാർത്ത പ്രസിദ്ധീകരിച്ച ലേഖനങ്ങളാണ് അദേഹം തന്‍റെ പേജിലൂടെ പങ്ക് വെച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റ്

ആലപ്പുഴ മണ്ഡലത്തിലെ ഒരു പ്രത്യേകത ബഹുജന പങ്കാളിത്തത്തോടെ വിവിധ മേഖലകളില്‍ നടക്കുന്ന വികസനപരീക്ഷണങ്ങള്‍ ആണ്. ഇങ്ങനെ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ സവിശേഷത ഇവയുടെ നടത്തിപ്പ് വളരെ സുഗമവും ഫലപ്രദവും ആണെന്നതാണ് . ഇവയുടെ ഗുണഫലങ്ങള്‍ ഏറ്റവും താഴെക്കിടയില്‍ പോലും നേരിട്ട് അനുഭവവേദ്യവുമാണ്.
“മെട്രോവാര്‍ത്ത” ദിനപത്രം ആലപ്പുഴയിലെ ജനപങ്കാളിത്തത്തോടെ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ കുറിച്ച് കഴിഞ്ഞയാഴ്ച ഒരു പരമ്പര പ്രസിദ്ധീകരിച്ചിരുന്നു . കരപ്പുറത്തെ പച്ചക്കറി കൃഷി, ആലപ്പുഴയിലെ മാലിന്യസംസ്കരണം , വിദ്യഭ്യാസ പരീക്ഷണങ്ങള്‍, കുടുംബശ്രീ സംരംഭങ്ങള്‍ എന്നിങ്ങനെ പ്രധാന പരീക്ഷണങ്ങള്‍ ചേര്‍ത്ത് അഞ്ച് ദിവസങ്ങളിലായി പ്രസിദ്ധീകരിച്ച ഈ പരമ്പര വായിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പങ്ക് വയ്ക്കുന്നു .