FLASH NEWS
Breaking News
സോളാർ കേസിൽ പുതിയ പരാതിയുമായി സരിത
India

ജയലളിതയെ കാണാൻ ശശികലയ്ക്ക് പോലും അവസരം ലഭിച്ചിരുന്നില്ല: ടി.ടി.വി ദിനകരൻ

Sunday, Sep 24, 2017,13:02 IST By മെട്രൊ വാർത്ത A A A

ചെന്നൈ: ജയലളിത ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികത്സയിൽ ഇരുന്ന സമയത്ത് ശശികലയ്ക്ക് പോലും  കാണാൻ‌  അവസരം ലഭിച്ചിരുന്നില്ലെന്ന്  ടി.ടി.വി ദിനകരൻ. ജയലളിതയുടെ ആരോഗ്യസ്ഥിതിയെപ്പറ്റി അണ്ണാഡിഎംകെ നേതാക്കൾ വിവിധ അഭിപ്രായം പങ്ക് വയ്ക്കുന്നതിനിടെയാണ് ദിനകരന്‍റെ പുതിയ വെളിപ്പെടുത്തൽ.

നേരത്തെ അണ്ണാഡിഎംകെ നേതാക്കൾ കള്ളം പറഞ്ഞത് ശശികലയെ ഭയന്നാണെെന്ന് മന്ത്രി ദിണ്ഡുഗൽ ശ്രീനിവാസന്‍റെ പ്രസ്താവനോയട് പ്രതികരിക്കുകയായിരുന്നു ദിനകരൻ. മന്ത്രി പദവി സംരക്ഷിക്കുന്നതിന് വേണ്ടി  ശ്രീനിവാസൻ പച്ചക്കള്ളം പറയുകയാണെന്നും ദിനകരൻ കൂട്ടിച്ചേർത്തു.