FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
Cinema

ന്യൂ​ജെൻ‍ അ​തി​രു​ക​ള്‍ ക​ട​​ന്ന പ​റ​വ

Sunday, Sep 24, 2017,10:04 IST By എ.എസ് സൂര്യ A A A

ന്യൂ ​ജ​ന​റേ​ഷ​ന്‍ എ​ന്ന് കേ​ള്‍ക്കു​മ്പോ​ള്‍ ചി​ന്ത​ക​ള്‍ വി​ക​ല ചി​ത്ര​ങ്ങ​ളാ​യി കോ​റി​യി​ടു​ന്ന ഒ​രു ത​ട്ടു​പൊ​ളി​പ്പ​നെ​ന്ന ചി​ന്ത​യാ​കും ഉ​ട​ലെ​ടു​ക്കു​ക. ഒ​രു ജ​ന​റേ​ഷ​ന്‍റെ ചി​ന്ത​ക​ളെ​യും വി​ശ​ക​ല​ന​ങ്ങ​ളെ​യും വി​ല​യി​രു​ത്ത​ലു​ക​ളെ​യും മാ​റ്റി മ​റി​ച്ചാ​ണു മ​ല​യാ​ള സി​നി​മാ ലോ​ക​ത്തു ന്യൂ ​ജ​ന​റേ​ഷ​ന്‍ ക​ട​ന്നു വ​ന്ന​ത്. ക​ള്ളും ക​ഞ്ചാ​വും അ​തി​രു​ക​ള്‍ ക​ട​ന്ന അ​സ​ഭ്യ വ​ര്‍ഷ​വു​മാ​യി​രു​ന്നു ന്യൂ ​ജ​ന​റേ​ഷ​ന്‍ എ​ന്നു മു​ദ്ര​കു​ത്തി​യ ആ​ദ്യ കാ​ല ചി​ത്ര​ങ്ങ​ളു​ടെ ഉ​ള്ളി​ല്‍. ഏ​റെ വി​മ​ര്‍ശ​ന​ങ്ങ​ള്‍ കേ​ട്ട ന്യൂ ​ജ​ന​റേ​ഷ​ന്‍ ത​രം​ഗ​ത്തി​നും കാ​ലാ​നു​ഗ​ത​മാ​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​യി. കാ​മ്പു​ള്ള ക​ഥ​യും ചി​ന്ത​ക​ള്‍ക്കു തീ ​പി​ടി​പ്പി​ക്കു​ന്ന പ്ര​മേ​യ​ങ്ങ​ളു​മാ​യി അ​വ​ര്‍ സി​നി​മാ ലോ​കം പി​ടി​ച്ച​ട​ക്കു​ക​യാ​ണ്. സൗ​ബി​ന്‍ ഷാ​ഹി​ര്‍, ന്യൂ ​ജ​ന​റേ​ഷ​ന്‍ കാ​ല​ത്തെ സ​ഹ സം​വി​ധാ​യ​ക​നാ​യി​രു​ന്നു. അ​തേ അ​ച്ചി​ല്‍ ത​ന്നെ ന​ട​നാ​യും വാ​ര്‍ത്തെ​ടു​ക്ക​പ്പെ​ട്ടു. എ​ന്നാ​ല്‍ സൗ​ബി​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ഒ​രു ത​ര​ത്തി​ല്‍ അ​ല്ലെ​ങ്കി​ല്‍ മ​റ്റൊ​രു ത​ര​ത്തി​ല്‍ പ്രേ​ക്ഷ​ക മ​ന​സു​ക​ളി​ല്‍ ത​ങ്ങി നി​ന്നു. മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​ര​ത്തി​ല്‍ ക്രി​സ്പി​ന്‍ എ​ന്ന ന്യൂ​ജെ​ന്‍ ചെ​റു​പ്പ​ക്കാ​ര​നെ പ്രേ​ക്ഷ​ക​ര്‍ക്കു മ​റ​ക്കാ​നാ​കി​ല്ല. മ​മ്മൂ​ട്ടി​യു​ടെ​യും മോ​ഹ​ന്‍ലാ​ലി​ന്‍റെ​യും ക​ഥാ​പാ​ത്ര​ങ്ങ​ളെ കു​റി​ച്ചു​ള്ള വി​ല​യി​രു​ത്ത​ലും ക​ഥാ​ഗ​തി​യെ മാ​റ്റി മ​റി​ക്കു​ന്ന ഇ​ട​പെ​ട​ലും സൗ​ബി​ന്‍ ത​ന്മ​യ​ത്വ​ത്തോ​ടെ​യാ​യി​രു​ന്നു ചെ​യ്ത​ത്. സ​ഹ സം​വി​ധാ​യ​ക​നി​ല്‍ നി​ന്നും ന​ട​നി​ലേ​യ്ക്കു​ള്ള പ​ര​കാ​യ പ്ര​വേ​ശ​ത്തി​ല്‍ കേ​ടു​പാ​ടു​ക​ളൊ​ന്നും പ​റ്റി​യി​ല്ല സൗ​ബി​ന്. ഇ​പ്പോ​ള്‍ ന​ട​നി​ല്‍ നി​ന്നും സം​വി​ധാ​യ​ക​നി​ലേ​യ്ക്കു​ള്ള പ​രി​ണാ​മ​ത്തി​ലും സൗ​ബി​ന്‍ പ്രേ​ക്ഷ​ക​രെ വെ​റു​പ്പി​ക്കു​ന്നി​ല്ല. സ്വ​ന്ത​മാ​യി ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത പ​റ​വ എ​ന്ന ചി​ത്ര​ത്തി​നു ചി​ല കു​റ​വു​ക​ളൊ​ക്കെ ഉ​ണ്ടാ​യേ​ക്കാം. എ​ന്നാ​ലും ഭൂ​രി​പ​ക്ഷം പ്രേ​ക്ഷ​ക​രെ​യും മ​ടു​പ്പി​ക്കു​ന്നി​ല്ല സൗ​ബി​ന്‍.
പ​ണം കൊ​ടു​ത്തു സി​നി​മ കാ​ണു​ന്ന പ്രേ​ക്ഷ​ക​നെ നി​രാ​ശ​നാ​ക്കാ​തെ സ്വ​ന്തം ക​ഴി​വി​ല്‍ ചി​ത്ര​ത്തെ മി​ക​ച്ച​താ​ക്കാ​ന്‍ ക​ഴി​ഞ്ഞ​താ​ണു സൗ​ബി​ന്‍റെ നേ​ട്ടം. പ്രാ​വ് വ​ള​ര്‍ത്ത​ല്‍ ഒ​രു കാ​ല​ഘ​ട്ട​ത്തി​ല്‍ യു​വ​ത്വ​ത്തി​ന്‍റെ ഭ്രാ​ന്താ​യി​രു​ന്നു. അ​താ​ക​ട്ടെ നാ​ട്ടി​ന്‍ പു​റ​ങ്ങ​ളി​ല്‍ മാ​ത്ര​മാ​യി ഒ​തു​ങ്ങി നി​ല്‍ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ഇ​ന്നും ആ​വേ​ശ​ത്തോ​ടെ ഇ​തി​നു മു​തി​രു​ന്ന കൂ​ട്ട​രു​ണ്ട്. പ​ല​യി​ട​ങ്ങ​ളി​ലു​മു​ണ്ട് ഇ​ത്ത​ര​ക്കാ​രെ​ങ്കി​ലും സൗ​ബി​ന്‍, ത​നി​ക്കു ചി​ര​പ​രി​ചി​ത​മാ​യ കൊ​ച്ചി​യെ ത​ന്നെ പ​ശ്ചാ​ത്ത​ല​മാ​ക്കു​ന്നു. കു​റ​ച്ചു കൂ​ടി സൂം ​ചെ​യ്താ​ല്‍ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ മ​ട്ടാ​ഞ്ചേ​രി​യി​ലെ ഇ​ട​വ​ഴി​ക​ളി​ലും ക​ട​വ​രാ​ന്ത​ക​ളി​ലു​മൊ​ക്കെ​യാ​യി നി​ര​ക്കു​ന്ന​തു കാ​ണാം.
ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ സൃ​ഷ്ടി​യി​ല്‍ കാ​ണി​ച്ച മി​ക​വും ആ​ത്മാ​ര്‍ത്ഥ​ത​യും ചി​ത്ര​ത്തെ പ്രേ​ക്ഷ​ക​നി​ലേ​ക്കു കൂ​ടു​ത​ല്‍ അ​ടു​പ്പി​ക്കു​ന്നു. കാ​മ്പു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളെ​യ​ല്ലാ​തെ മ​റ്റൊ​രാ​ളെ​യും പ​റ​വ​യി​ല്‍ കാ​ണാ​ന്‍ ക​ഴി​യി​ല്ല. ഓ​രോ ക​ഥാ​പാ​ത്ര​വും ക​ഥ​യി​ല്‍ അ​വ​രു​ടെ സ്വ​ത്വ​വും വ്യ​ക്ത​മാ​യ സ്ഥാ​ന​വും നി​ല​നി​ര്‍ത്തു​ന്നു.
ര​ണ്ടോ ര​ണ്ട​ര​യോ മ​ണി​ക്കൂ​ര്‍ സി​നി​മ ക​ഴി​ഞ്ഞി​റ​ങ്ങു​മ്പോ​ള്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ പേ​രു പോ​ലും ഓ​ര്‍മി​ച്ചെ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത ചി​ത്ര​ങ്ങ​ളു​ള്ള ഇ​ന്ന്, വ്യ​ക്തി​ത്വം നി​ല​നി​ര്‍ത്തു​ന്ന പ​റ​വ​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ തി​യെ​റ്റ​ര്‍ വി​ട്ടു പോ​കു​മ്പോ​ഴും പ്രേ​ക്ഷ​ക​നെ പി​ന്തു​ട​രും. അ​പൂ​ര്‍വം സി​നി​മ​ക​ളി​ല്‍ മാ​ത്രം സം​ഭ​വി​ക്കു​ന്ന പ്ര​തി​ഭാ​സം ത​ന്നെ​യാ​ണി​ത്. പ്ര​ധാ​ന​മ​ല്ലെ​ങ്കി​ലും അ​പ്ര​ധാ​ന​മ​ല്ലാ​ത്ത ഒ​രു ക​ഥാ​പാ​ത്ര​ത്തെ​യാ​ണു ദു​ൽ​ക്ക​ര്‍ സ​ല്‍മാ​ന്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വ്യ​ത്യ​സ്ത​മാ​യ ഗെ​റ്റ​പ്പു​ക​ളി​ല്‍ വ്യ​ത്യ​സ്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചു വി​ജ​യി​പ്പി​ച്ച ദു​ൽ​ക്ക​റി​ന്‍റെ വി​ജ​യ ചി​ത്ര​ങ്ങ​ളി​ല്‍ ആ​ദ്യം പ​രി​ഗ​ണി​ക്കു​ന്ന​വ​യി​ല്‍ ത​ന്നെ​യാ​യി​രി​ക്കും പ​റ​വ​യു​ടെ​യും സ്ഥാ​നം. ക​രി​യ​റി​ല്‍ മി​ക​ച്ച സ​മ​യ​ത്ത് ഇ​ത്ത​രം ഒ​രു ക​ഥാ​പാ​ത്ര​ത്തെ പ​രി​ഗ​ണി​ച്ച​തി​ന് ആ​ദ്യം ദു​ൽ​ക്ക​റി​നെ അ​ഭി​ന​ന്ദി​ക്ക​ണം. പ​തി​വ് പോ​ലെ വ്യ​ത്യ​സ്ത​മാ​യി ത​ന്നെ മ​ട്ടാ​ഞ്ചേ​രി​ക്കാ​രാ​നാ​യ ഇ​മ്രാ​നെ അ​വ​ത​രി​പ്പി​ച്ചു. വേ​ണ​മെ​ങ്കി​ല്‍ അ​തി​ഥി താ​ര​മെ​ന്നു വി​ശേ​ഷി​പ്പി​ക്കാം. പോ​സ്റ്റ​റു​ക​ളി​ല്‍ ദു​ൽ​ക്ക​റി​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണു കൂ​ടു​ത​ലെ​ങ്കി​ലും ചി​ത്ര​ത്തി​ല്‍ മ​റ്റു​ള്ള​വ​രാ​ണു കൂ​ടു​ത​ല്‍.
ഒ​രു പ്രാ​വി​ന്‍റെ ചി​റ​കി​ലെ തൂ​വ​ലു​ക​ള്‍ പോ​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളെ ചേ​ര്‍ത്ത​ടു​ക്കി വ​യ്ക്കു​ന്ന തി​ര​ക്ക​ഥ സി​നി​മ​യ്ക്കു ന​ല്‍കു​ന്ന ക​രു​ത്ത് ചെ​റു​ത​ല്ല. സൗ​ബി​നു പു​റ​മെ മു​നീ​ര്‍ അ​ലി​യും തി​ര​ക്ക​ഥ ര​ച​ന​യ്ക്കു കൂ​ടെ ചേ​ര്‍ന്നി​ട്ടു​ണ്ട്. ചി​ല പോ​രാ​യ്മ​ക​ളു​ണ്ടെ​ങ്കി​ലും സം​വി​ധാ​ന​ത്തി​ന്‍റെ മി​ക​വി​ല്‍ അ​തു മ​റി​ക​ട​ക്കാ​ന്‍ സൗ​ബി​നു ക​ഴി​ഞ്ഞു. പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ ഇ​ച്ചാ​പ്പി​യാ​യി അ​മ​ല്‍ ഷാ​യും ഹ​സീ​ബാ​യി ഗോ​വി​ന്ദും മി​ക​ച്ച പ്ര​ക​ട​നം കൊ​ണ്ട് പ്രേ​ക്ഷ​ക പ്രീ​തി നേ​ടു​ന്നു. ഷെ​യി​ന്‍ ആ​യി എ​ത്തി​യ ഷെ​യ്ന്‍ നി​ഗം, ഹ​രി​ശ്രീ അ​ശോ​ക​ന്‍റെ മ​ക​ന്‍ അ​ര്‍ജ്ജു​ന്‍, അ​ന്ത​രി​ച്ച ന​ട​ന്‍ സൈ​നു​ദ്ദീ​ന്‍റെ മ​ക​ന്‍ സി​നി​ല്‍, ജേ​ക്ക​ബ് ഗ്രി​ഗ​റി, സി​ദ്ദി​ഖ്, ഇ​ന്ദ്ര​ന്‍സ്, ഹ​രി​ശ്രീ അ​ശോ​ക​ന്‍, ജാ​ഫ​ര്‍ ഇ​ടു​ക്കി, ശ്രി​ന്‍റ, ഷൈ​ന്‍ ടോം ​ചാ​ക്കോ, ശ്രീ​നാ​ഥ് ഭാ​സി എ​ന്നി​വ​ര്‍ക്കൊ​പ്പം സൗ​ബി​നും മി​ക​ച്ച അ​ഭി​ന​യം ത​ന്നെ​യാ​ണു പു​റ​ത്തെ​ടു​ക്കു​ന്ന​ത്.
അ​വ​സാ​ന സീ​നു​ക​ളി​ല്‍ ദു​ൽ​ക്ക​ര്‍ സ​ല്‍മാ​ന്‍റെ ഭാ​വ പ്ര​ക​ട​ന​ങ്ങ​ള്‍ ഇ​തു​വ​രെ കാ​ണാ​ന്‍ ക​ഴി​യാ​ത്ത​തു ത​ന്നെ. ഒ​രു ന​ട​ന്‍ എ​ന്ന നി​ല​യി​ല്‍ ഓ​രോ സി​നി​മ ക​ഴി​യു​മ്പോ​ഴും സ്വ​യം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളു​ടെ വി​ജ​യം ത​ന്നെ​യാ​ണി​ത്. മ​ട്ടാ​ഞ്ചേ​രി​യി​ലെ ഇ​ട​വ​ഴി​ക​ളും തെ​രു​വു​ക​ളും മാ​ത്ര​മ​ല്ല പ്രാ​വു​ക​ളു​ടെ പ​റ​ക്ക​ല്‍ അ​ട​ക്ക​മു​ള്ള​വ​യു​ടെ ചി​ത്രീ​ക​ര​ണം മി​ക​ച്ച നി​ല​വാ​രം പു​ല​ര്‍ത്തു​ന്നു. ഛായാ​ഗ്രാ​ഹ​ക​ന്‍റെ ക​ലാ​ബോ​ധ​വും കൈ​യ​ട​ക്ക​വും ചി​ത്ര​ത്തി​ന്‍റെ മാ​റ്റു കൂ​ട്ടു​ന്നു. ലി​റ്റി​ല്‍ സ്വ​യാം​പ് എ​ന്ന ഛായാ​ഗ്രാ​ഹ​ക​ന്‍ ഒ​രു മു​ത​ല്‍ക്കൂ​ട്ടു ത​
ന്നെ​യാ​ണെ​ന്നു ചി​ത്രം തെ​ളി​യി​ക്കു​ന്നു. കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ഓ​ര്‍മ​പ്പെ​ടു​ത്ത​ലു​ക​ളും നി​രാ​ശ​യു​ടെ പ​ശ്ചാ​ത്ത​ലും ചേ​ര്‍ന്ന വി​ഷാ​ദ ഛായ​യെ ഉ​റ​പ്പി​ച്ചു നി​ര്‍ത്തു​ന്ന സം​ഗീ​ത​മാ​ണ് റെ​ക്സ് വി​ജ​യ​ന്‍റേ​ത്. മ​ട്ടാ​ഞ്ചേ​രി​യെ പ്രേ​ക്ഷ​ക​ന് അ​നു​ഭ​വ​ഭേ​ദ്യ​മാ​ക്കു​ന്നു ക​ലാ​സം​വി​ധാ​യ​ക​നാ​യ അ​ജ​യ​ന്‍ ചാ​ലി​ശേ​രി. അ​ണി​യ​റ പ്ര​വ​ര്‍ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യും സം​വി​ധാ​യ​ക​ന്‍റെ മി​ക​വും ന്യൂ ​ജ​ന​റേ​ഷ​ന്‍ സി​നി​മ​ക​ളു​ടെ കാ​ല​ത്ത് പ്രേ​ക്ഷ​ക​ന് മി​ക​ച്ച ആ​സ്വാ​ദ​നം പ​ക​ര്‍ന്നു ന​ല്‍കു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ പ​റ​വ ഒ​രു കൂ​ട്ടാ​യ്മ​യു​ടെ വി​ജ​യ​മാ​ണെ​ന്നു പ​റ​യാം.