FLASH NEWS
Breaking News
സോളാർ കേസിൽ പുതിയ പരാതിയുമായി സരിത
kerala

മിശ്രവിവാഹിതരെ ഭീഷണിപ്പെടുത്തുന്നു: കൊച്ചിയിലെ യോഗ കേന്ദ്രത്തിനെതിരെ കേസ്

Sunday, Sep 24, 2017,19:04 IST By മെട്രൊ വാർത്ത A A A

എറണാകുളം: മിശ്രവിവാഹിതരായ യുവതി യുവാക്കളെ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയിൽ യോഗ കേന്ദ്രത്തിനെതിരെ പോലീസ് കേസെടുത്തു. കണ്ണൂർ സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം കണ്ടനാടുള്ള യോഗ കേന്ദ്രത്തിനെതിരെയാണ് നടപടി. യോഗ കേന്ദ്രത്തിന്‍റെ ചുമതലയുള്ള ആറ് പേർക്കെതിരെയാണ് ഉദയംപേരൂർ പോലീസ് കേസ് എടുത്തിരിക്കുന്നത്.

മിശ്രവിവാഹിതരായ യുവ ദമ്പതികളെ ഇവിടുത്തെ കേന്ദ്രത്തിലെത്തിച്ചതിനു ശേഷം, വിവാഹത്തിൽ നിന്നും പിന്തിരിയാൻ പ്രേരിപ്പിക്കുന്നു എന്നാണ് യുവതിയുടെ പരാതി. അറുപതോളം പെൺകുട്ടികളെയാണ് യോഗ കേന്ദ്രത്തിൽ ഇത്തരത്തിൽ താമസിപ്പിച്ചിരിക്കുന്നത്. ഇവിടെ താമസിക്കുന്നവരെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കാറുണ്ടെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.