FLASH NEWS
Breaking News
സുവര്‍ണ ചകോരം പാലസ്തീന്‍ ചിത്രമായ വജാബിന്
India

വധഭീഷണിക്ക് പിന്നാലെ കാഞ്ച ഐലയ്ക്ക് നേരെ ആക്രമണം

Sunday, Sep 24, 2017,11:56 IST By മെട്രൊ വാർത്ത A A A

ഹൈദരാബാദ്: എഴുത്തുകാരൻ കാഞ്ച ഐലയ്ക്ക് നേരെ ആക്രമണം. കാറിൽ സഞ്ചരിക്കുകയായിരുന്നു കാഞ്ചയെ നാലംഗസംഘമാണ് ആക്രമിച്ചത്. ഇവർ കാറിന് നേരെ കല്ലും ചെരുപ്പും എറിഞ്ഞുവെന്നാണ് കാഞ്ച വാറങ്കൽ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

നേരത്തെ തനിക്കു നേരെ വധഭീഷണി ഉണ്ടെന്ന് കാഞ്ച വെളിപ്പെടുത്തിയിരുന്നു. വൈശ്യർ സാമൂഹിക കൊള്ളക്കാർ എന്ന പുസ്തകത്തിൽ സമുദായത്തെ അധിക്ഷേപിക്കുന്ന പലതും അദേഹം എഴുതിയെന്നായിരുന്നു പ്രതിഷേധക്കാർ പറഞ്ഞിരുന്നത്.

പുസതകം പിൻവലിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതിനെതിരെ പരാതി നൽകി രണ്ടാഴ്ച കഴിയുന്നതിനിടെയാണ് എഴുത്തുകാരന് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.