FLASH NEWS
Breaking News
സോളാർ കേസിൽ പുതിയ പരാതിയുമായി സരിത
kerala

സുഷമയ്ക്ക് നന്ദി പറഞ്ഞ് രാഹുലിന്‍റെ ട്വിറ്റ്

Sunday, Sep 24, 2017,14:02 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: പാക്കിസ്ഥാനെതിരെ യുഎന്നിൽ ആഞ്ഞടിച്ച സുഷമാ സ്വരാജിന് അഭിനന്ദന പ്രവാഹമാണ്. പ്രധാനമന്ത്രി മോദി അടക്കമുള്ളവർ സുഷമയുടെ പ്രസംഗത്തെ വാഴ്‌ത്തി ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ രാഹുൽ ഗാന്ധി ഒരു പടി കൂടി കടന്ന് ഇന്ത്യയുടെ വിദേശകാര്യമന്ത്രിക്ക് ട്വീറ്ററിൽ നന്ദി അറിയിക്കുകയാണ് ചെയ്തത്.

ഇന്ത്യ ഡോക്റ്റര്‍മാരെയും എന്‍ജിനീയര്‍മാരെയും സൃഷ്ടിക്കുമ്പോള്‍ പാകിസ്ഥാന്‍ ഉണ്ടാക്കുന്നത് ജിഹാദികളെ മാത്രമാണെന്നും സുഷ്മ സ്വരാജ്. പാകിസ്ഥാന്‍ ജിഹാദ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഇന്ത്യക്കാരെ കൊലപ്പെടുത്തുക മാത്രമല്ല, മറിച്ച് അഫ്ഗാനിസ്ഥാനിലെയും ബംഗ്ലാദേശിലെയും ജനങ്ങളെ കൂടി ഇല്ലാതാക്കുക എന്നതാണെന്നും സുഷമ സ്വരാജ് പ്രസംഗിച്ചിരുന്നു.ഇതിൽ കോൺഗ്രസ് പദ്ധതികൾ ഉയർത്തിക്കാട്ടി പാകിസ്താന്  ശക്തമായ മറുപടി കൊടുത്തതിനാണ് രാഹുൽ നന്ദി അറിയിച്ചിരിക്കുന്നത്.