FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
kerala

സർക്കാർ ഭൂമി കൈയേറിയെന്ന് സമ്മതിച്ച മന്ത്രിക്കെതിരെ കേസെടുക്കണം; രമേശ് ചെന്നിത്തല

Sunday, Sep 24, 2017,12:19 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി തന്നെ കായൽ ഭൂമി മണ്ണിട്ട് നികത്തിയതായി സമ്മതിച്ചിട്ടുണ്ട്. സർക്കാർ ഭൂമി കൈയേറിയെന്ന സമ്മതിച്ച മന്ത്രിക്കെതിരെ എത്രയും വേഗം കേസെടുക്കാൻ തയാറാകണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

മന്ത്രിയുടെ റിസോർട്ടിന് സമീപം കനാലിന്‍റെ ഗതി മാറ്റിയെന്ന് കളക്‌ടറുടെ റിപ്പോർട്ടുണ്ട്. അതു ശരിയാണെങ്കിൽ ഗുരുതരമായ കുറ്റമാണ് മന്ത്രി ചെയ്തിരിക്കുന്നത്. നെൽവയൽ സംരക്ഷണനിയമം അനുസരിച്ച് റവന്യുമന്ത്രി ഇതിനെതിരെ നടപടി എടുക്കണം.മിച്ചഭൂമിയായി പ്രഖ്യാപിച്ച മാർത്താണ്ഡം കായൽ മണ്ണിട്ട് നികത്തിയതും അന്വേഷിക്കണം. തണ്ണീർത്തട നിയമത്തിന്‍റെ ലംഘനത്തിന് വ്യക്തമായ തെളിവുണ്ട്.

ഇത്രയും ആരോപണം ഉണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ പാലിക്കുന്ന നിശബ്ദത ദൂരഹമാണ്. ഇന്നലെ വിഎസ് അച്യുതാനന്ദൻ പറഞ്ഞത് കാര്യങ്ങൾ പ്രമാണിമാർ തീരുമാനിക്കട്ടെയെന്നാണ് . പിണറായിയെ ആണോ അദേഹം പ്രമാണിയെന്ന് വിളിച്ചതെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.