FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
Breaking News

ഇന്‍ഡോറിലും ഇന്ത്യന്‍ വിജയഗാഥ; ഓസീസിനെതിരെ ഏകദിന പരമ്പര

Sunday, Sep 24, 2017,21:21 IST By സ്വന്തം ലേഖകൻ A A A

ഇന്‍ഡോര്‍: ഹോള്‍ക്കര്‍ സ്്റ്റേഡിയത്തില്‍ നിറഞ്ഞുകവിഞ്ഞ ഗാലറിയെ സാക്ഷിയാക്കി ഓസീസിനെതിരെ ഇന്ത്യയുടെ ഏകദിന പരമ്പ വിജയം. പരമ്പരയിലെ ഏറ്റവും മികച്ച സ്‌കോര്‍ കണ്ടെത്തി വെല്ലുവിളിച്ച ഓസീസിനെ അതെരീതിയില്‍ മറുപടി നല്‍കിയാണ് ഇന്ത്യ ഹാട്രിക്ക് വിജയത്തോടെ പരമ്പര നേടിയത്. ഓസീസ് ഉയര്‍ത്തിയ 293 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യ, തുടക്കം മുതല്‍ ആക്രമിച്ചാണ് കളിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ (71), അജിങ്ക്യ രഹാനെ (70), ഹര്‍ദ്ദിക് പാണ്ഡ്യ (78) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. വിജയത്തിന് പത്ത് റണ്‍സ് അകലെയാണ് ഹര്‍ദ്ദിക് പാണ്ഡ്യയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായത്. 48ാം ഓവറില്‍ 13 പന്ത് ബാക്കി നില്‍ക്കേയാണ് ഇന്ത്യ വിജയം കണ്ടത്. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ഭുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന്റെ സെഞ്ച്വറി (129) കരുത്തിലാണ് ഇന്ത്യയ്ക്ക് എതിരെ ഓസീസ് 293 റണ്‍സ് നേടിയത്. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് 63 റണ്‍സും ഡേവിഡ് വാര്‍ണര്‍ 42 ഉം റണ്‍സ് നേടി. മുന്‍പ് കോല്‍ക്കത്ത ഏകദിനത്തിലും ചെന്നൈ ഏകദിനത്തിലും ജയിച്ച ടീം ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ തോല്‍വിയറിയാതെ ജേതാക്കളായി.