FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Top News

നാണംകെട്ട് പാകിസ്ഥാൻ; ഇന്ത്യയെ വിമര്‍ശിച്ചുകൊണ്ട് ഉയര്‍ത്തിക്കാട്ടിയത് പലസ്തീന്‍ യുവതിയുടെ ചിത്രം

Sunday, Sep 24, 2017,17:44 IST By സ്വന്തം ലേഖകൻ A A A

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പ്രസംഗത്തിന് ഐക്യരാഷ്ട്രസഭയില്‍ മറുപടി നല്‍കുന്നതിനിടെ പാകിസ്ഥാന്‍ സ്ഥാനപതി തെളിവിനായി ഉയര്‍ത്തിക്കാട്ടിയത് പലസ്തീന്‍ യുവതിയുടെ ചിത്രം. കശ്മീരികള്‍ അക്രമത്തിന് ഇരയാകുന്നു എന്നതിന് തെളിവായാണ് പാക്ക് സ്ഥാനപതി മലീഹാ ലോധി തെറ്റായ ചിത്രം ഉയര്‍ത്തിക്കാട്ടിയത്. സ്ത്രീപുരുഷ ഭേദമില്ലാതെ കശ്മീരികള്‍ ഇന്ത്യന്‍ സേനയുടെ അക്രമത്തിന് ഇരയാകുകയാണെന്ന് ആരോപിച്ചാണ് മലീഹ ലോധി മുഖത്താകെ പരുക്കേറ്റ ഒരു യുവതിയുടെ ചിത്രം ഉയര്‍ത്തിക്കാട്ടിയത്. ഇതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഖമെന്നും മലീഹാ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ആരോപണം പാകിസ്ഥാനും തന്നെ തിരിച്ചടിയായെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 2014 ല്‍ ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തിന് ഇരയായ 17കാരിയുടെ ചിത്രമാണിത്. ദ് ഗാര്‍ഡിയന്‍ ഈ ചിത്രവും ഉള്‍ക്കൊള്ളിച്ച് പുറത്തിറക്കിയ വെബ് പേജില്‍ ഈ ചിത്രവും ഉള്‍പ്പെട്ടിട്ടുണ്ട്. 2014 ജൂലൈ 22ലെ ചിത്രമെന്ന അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ചിരിക്കുന്ന ചിത്രമാണിത്.

ഐക്യരാഷ്ട്രസഭ പൊതുസഭയുടെ 72-ാം സമ്മേളനത്തില്‍ സംസാരിക്കവെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാകിസ്ഥാനെതിരെ ആഞ്ഞടിച്ചിരുന്നു. ഇന്ത്യ ഐഐടിയും എയിംസും പോലുള്ളവ സ്ഥാപിക്കുമ്പോള്‍ പാക്കിസ്ഥാന്‍ സ്ഥാപിക്കുന്നത് ഹിസ്ബുല്‍ മുജാഹിദ്ദീന്‍ പോലുള്ള ഭീകരസംഘടനകളെയാണെന്നും പാകിസ്ഥാന്‍ ഭീകരരാഷ്ട്രമെന്നും സുഷമ ആരോപിച്ചിരുന്നു.