FLASH NEWS
Breaking News
സോളാർ കേസിൽ പുതിയ പരാതിയുമായി സരിത
World

മെക്‌സിക്കോയില്‍ വീണ്ടും ശക്തമായ ഭൂചലനം

Sunday, Sep 24, 2017,19:30 IST By സ്വന്തം ലേഖകൻ A A A

തൊണാല: മെക്‌സിക്കോയില്‍ വീണ്ടും ശക്തമായ ഭൂചലനം. മെക്‌സിക്കോയുടെ പടിഞ്ഞാറന്‍ തീരത്തുള്ള ചിയാപാസ് സംസ്ഥാനത്തെ തൊണാല നഗരത്തില്‍ നിന്ന് 99 കിലോമീറ്റര്‍ അകലെ തെക്ക് പടിഞ്ഞാറന്‍ ഭാഗത്താണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. റിക്റ്റര്‍ സ്‌കെയിലില്‍ 5.9 രേഖപ്പെടുത്തിയ ഭൂചനത്തെതുടര്‍ന്ന് പസഫിക് സമുദ്രത്തില്‍ സുനാമിക്ക് സാധ്യത. കഴിഞ്ഞ ദിവസം ഉണ്ടായ 7.1 തീവ്രതയുണ്ടായിരുന്ന ഭൂകമ്പത്തില്‍ 307 പേര്‍ കൊല്ലപ്പെട്ടിരുന്നു.