FLASH NEWS
Breaking News
സോളാർ കേസിൽ പുതിയ പരാതിയുമായി സരിത
World

ഇന്ത്യ ഏഷ്യയിലെ തീവ്രവാദത്തിന്‍റെ മാതാവെന്ന ആരോപണവുമായി പാക്കിസ്ഥാൻ

Sunday, Sep 24, 2017,15:47 IST By മെട്രൊ വാർത്ത A A A

യുഎൻ: ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യത്തിന്‍റെ നാടല്ല കാപട്യത്തിന്‍റെ നാടാണ് പാക്കിസ്ഥാൻ. ഏഷ്യയിലെ തീവ്രവാദത്തിന്‍റെ മാതാവ് ഇന്ത്യയാണ്. ഗാന്ധി വധത്തിൽ കുറ്റം ചുമത്തെപ്പെട്ട രാഷ്ട്രീയപാർട്ടിയുടെ ഭാഗമാണ് സുഷമ സ്വരാജ്. ഗാന്ധിയുടെ ഘാതകരാണ് ഇന്ത്യയിലെ ഭരണകർത്താക്കളെന്നും അവർ പറഞ്ഞു.

പാക്കിസ്ഥാനെ കടന്നാക്രമിച്ച് സുഷമ യുഎന്നിൽ നടത്തിയ പ്രസംഗം ചർച്ചയാകുന്നതിനിടെയാണ് യുഎന്നിലെ പാക് പ്രതിനിധി മലീഹ ലോധി ഇന്ത്യയെ കടന്നാക്രമിച്ച് രംഗത്തെത്തിയത്. കശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്നും അവർ പ്രസംഗത്തിൽ പറഞ്ഞു.