FLASH NEWS
Breaking News
ഗുജറാത്തിലും ഹിമാചലിലും ബിജെപി അധികാരത്തിലേക്ക്
India

ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം; രണ്ട് ഹുറിയത്ത് നേതാക്കള്‍ക്കും പിഎച്ച്ഡി വിദ്യാര്‍ഥിക്കും സമന്‍സ്

Sunday, Sep 24, 2017,20:33 IST By സ്വന്തം ലേഖകൻ A A A

ശ്രീനഗര്‍: ഭീകര പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കിയ കേസില്‍ രണ്ട് ഹുറിയത്ത് നേതാക്കള്‍ക്കും കാശ്മീര്‍ സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ഥിക്കും ദേശീയ അന്വേഷണ ഏജന്‍സി സമന്‍സ് അയച്ചു. ഹുറിയത്ത് നേതാക്കളായ വാലി മുഹമ്മദ്, ഹമീദ് മെര്‍ഗ്രെ, കാശ്മീര്‍ ട്രേഡേര്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ തലവന്‍ യാസീന്‍ ഖാന്‍, പിഎച്ച്ഡി വിദ്യാര്‍ഥിയായ ആല ഫാസില്‍ എന്നിവര്‍ക്കാണ് എന്‍ഐഎ സമന്‍സ് അയച്ചത്. ന്യൂഡല്‍ഹിയിലെ എന്‍ഐഎ ആസ്ഥാനത്ത് നാളെ രാവിലെ ഇവരോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുവരെ പത്തോളം പേരെ ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കിയ കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗീലാനിയുടെ മരുമകനായ അല്‍ത്താഫ് അഹമ്മദ് ഷാ, പ്രമുഖ ബിസിനസുകാരനായ സഹോര്‍ വാലി എന്നിവര്‍ ഈ പട്ടികയിലുണ്ട്.

അതെസമയം കാശ്മീര്‍ ട്രഡേര്‍സ് ബോഡി യാസീന്‍ ഖാന് സമന്‍സ് നല്‍കിയതിനെതിരേ നാളെ കടകളടച്ച് പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.