FLASH NEWS
Breaking News
സോളാർ കേസിൽ പുതിയ പരാതിയുമായി സരിത
India

സ്വച്ഛ് ഭാരതിന് പിന്തുണ; ക്ഷണിച്ച പ്രധാനമന്ത്രിക്ക് നന്ദി: മമ്മൂട്ടി

Sunday, Sep 24, 2017,21:12 IST By സ്വന്തം ലേഖകൻ A A A

കൊച്ചി: സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയ്ക്ക് പിന്തുണ അറിയിച്ച് നടന്‍ മമ്മൂട്ടി. മോഹന്‍ലാലിന് പിന്നലെയാണ് മമ്മൂട്ടിയും സ്വച്ഛ് ഭാരത് അഭിയാന് പിന്‍തുണ പ്രഖ്യാപിക്കുന്നത്. പ്രധാനമന്ത്രിയുടെ ക്ഷണം താന്‍ സ്വീകരിച്ചതായും സന്തോഷത്തോടെ ഈ ദൗത്യത്തിന്റെ ഭാഗമാകുന്നുവെന്നും മമ്മൂട്ടി ഫെയ്‌സ്ബുക്കിലൂടെ പ്രഖ്യാപിച്ചു. മഹാത്മ ഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിക്കുന്നതായി മമ്മൂട്ടി അറിയിച്ചത്.

പ്രിയപ്പെട്ട പ്രധാനമന്ത്രി മോദിജീ

ആദ്യമായി, ശുചിത്വത്തെ ദൈവികതയാണെന്ന് പറഞ്ഞ മഹാത്മ ഗാന്ധിയുടെ വാക്കുകള്‍ പ്രാവര്‍ത്തികമാക്കി സ്വച്ഛതാ ഹീ സേവ എന്ന പദ്ധതി തുടങ്ങിയതില്‍ താങ്കളെ അഭിനന്ദിക്കുന്നു. ഇതിനൊപ്പം താങ്കളുടെ ക്ഷണവും സ്വീകരിക്കുന്നു. ഈ പദ്ധതിയിലേക്ക് താങ്കളുടെ നേരിട്ടുള്ള ക്ഷണം ലഭിച്ചതില്‍ അഭിമാനിക്കുന്നു.

എന്നെ സംബന്ധിച്ച് ശുചിത്വം എന്നാല്‍ മറ്റൊരാളുടെ നിര്‍ബദ്ധം മൂലം ഒരാളില്‍ ഉണ്ടാകേണ്ടതല്ല, അത് അച്ചടക്കത്തിന്റെ ഭാഗമാണ്. എന്നിരുന്നാലും നമ്മുടെ രാജ്യം വൃത്തിയായി സൂക്ഷിക്കാന്‍ ചില നിയമങ്ങള്‍ നിര്‍മിക്കേണ്ടതുണ്ട്. കാരണം ബോധവത്ക്കരണ പരിപാടികള്‍ പലപ്പോഴും ലക്ഷ്യത്തിലെത്തുന്നില്ല. ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ സഫലമാക്കാന്‍ താങ്കള്‍ നടത്തുന്ന പരിശ്രമങ്ങളെ ഞാന്‍ പിന്തുണയ്ക്കുന്നു.

വ്യക്തിഗത ശുചിത്വം ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. ഒരാള്‍ തന്റെ ശരീരത്തെ വൃത്തിയായി സൂക്ഷിക്കാന്‍ പഠിച്ചാല്‍ അയാള്‍ക്ക് ശുചിത്വത്തിന്റെ സന്ദേശം ചുറ്റുമുള്ളവരിലേക്കും പകര്‍ത്താന്‍ കഴിയും. ഭൂമിയെയും സ്വന്തം രാജ്യത്തെയും വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ആദ്യ ചുവട് നമ്മുടെ വീടുകളില്‍ നിന്ന് തന്നെ ആരംഭിക്കണം.

അതിന് ശേഷം സ്വന്തം രാജ്യത്തോടും സഹോദരങ്ങളോടും ലോകത്തോടുമുള്ള വാഗ്ദാനം പാലിക്കണമെന്നുമാണ് എന്റെ നിലപാട്. അതാണ് വസുദേവ കുടുംബകം എന്ന് രേഖപ്പെടുത്തിയിരിക്കുന്ന നമ്മുടെ സമൂഹത്തിന്റെ ആത്മാവ്. പദ്ധതിയിലേക്ക് എന്നെ ക്ഷണിച്ചതില്‍ വീണ്ടും നന്ദിയര്‍പ്പിക്കുന്നു.

ആശംസകള്‍
വിശ്വസ്തതയോടെ