FLASH NEWS
Breaking News
സോളാർ കേസിൽ പുതിയ പരാതിയുമായി സരിത
India

മന്‍ കി ബാത്തില്‍ രാഷ്ട്രീയം ‘നുഴഞ്ഞുകയറാന്‍’ സമ്മതിച്ചിട്ടില്ലെന്ന് നരേന്ദ്രമോദി

Sunday, Sep 24, 2017,16:32 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: മന്‍ കി ബാത്തില്‍ രാഷ്ട്രീയം ‘നുഴഞ്ഞുകയറാന്‍’ സമ്മതിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ‘മന്‍ കി ബാത്തിന്റെ മൂന്നാ വര്‍ഷികത്തില്‍ നടത്തിയ പ്രഭാഷത്തിലാണ് നരേന്ദ്രമോദി ഇക്കാര്യം പറഞ്ഞത്. ജനങ്ങളുമായി സംവദിക്കാനും അടുത്ത് ഇടപഴകാനുമുള്ള വേദിയായാണ് മന്‍ കി ബാത്തിനെ കണ്ടിട്ടുള്ളത്. സ്വന്തം അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനേക്കാള്‍ രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ കാഴ്ചപ്പാടുകളും അഭിലാഷങ്ങളുമാണ് ‘മന്‍ കി ബാത്തി’ലൂടെ പങ്കുവയ്ക്കുന്നതെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി.

മന്‍ കി ബാത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍, ഇന്ത്യയെ അറിയൂ എന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വളരെയേറെ വൈവിധ്യങ്ങളുള്ള നാടാണ് ഇന്ത്യയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നാം ആദ്യം കാണേണ്ടത് നമ്മുടെ രാജ്യത്തെയാണ്. അതിനു സഹായകമാകുന്ന എല്ലാ സ്ഥലങ്ങളും സന്ദര്‍ശിക്കാനും അദ്ദേഹം പൗരന്മാരെ ആഹ്വാനം ചെയ്തു. ഇത്തരം യാത്രകളിലൂടെ ഇന്ത്യന്‍ ടൂറിസത്തിന്റെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
നരേന്ദ്രമോദി പ്രധാനമന്ത്രിയായ സ്ഥാനമേറ്റതിനു പിന്നാലെ തുടക്കമിട്ട മന്‍ കി ബാത്തിന്റെ 36ാം എപ്പിസോഡാണിലാണ് ഇന്ന് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതെസമയം, മന്‍ കി ബാത്തിന്റെ കഴിഞ്ഞ എപ്പിസോഡുകള്‍ വിശകലനം ചെയ്ത് അതിന്റെ നല്ല വശങ്ങളും ചീത്ത വശങ്ങളും കണ്ടെത്താന്‍ സാമൂഹ്യ ശാസ്ത്രജ്ഞരും സര്‍വകലാശാലകളും ഗവേഷണ വിദ്യാര്‍ഥികളും മാധ്യമ പ്രവര്‍ത്തകരും മുന്നോട്ടുവരുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.