FLASH NEWS
Breaking News
സോളാർ കേസിൽ പുതിയ പരാതിയുമായി സരിത
kerala

കാവ്യയുടെയും നാദിർഷയുടെയും മുൻകൂർ ജാമ്യാപേക്ഷ ഉച്ചയ്ക്കു ശേഷം പരിഗണിക്കും

Monday, Sep 25, 2017,10:53 IST By സ്വന്തം ലേഖകൻ A A A

കൊച്ചി: ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട കേസുമായി ബന്ധപ്പെട്ട് ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നു വി​​​ധേ​​​യ​​​രാ​​​യ ദി​​​ലീ​​​പി​​​ന്‍റെ ഭാ​​​ര്യ​​​യും ന​​​ടി​​​യു​​​മാ​​​യ കാ​​​വ്യ മാ​​​ധ​​​വ​​​ൻ, സം​​​വി​​​ധാ​​​യ​​​ക​​​ൻ നാ​​​ദി​​​ർ​​​ഷ എ​​​ന്നി​​​വ​​​രു​​​ടെ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ​​​കൾ ഹൈ​​​ക്കോ​​​ട​​​തി​​​ ഇന്ന് ഉച്ചയ്ക്കു ശേഷം പ​​​രി​​​ഗ​​​ണി​​​യ്ക്കും. കേ​​​സി​​​ൽ ഒ​​​ന്നാം പ്ര​​​തിയായ പ​​​ൾ​​​സ​​​ർ സു​​​നി​​​യു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യും കോടതി ഇന്ന് പരിഗണിയ്ക്കുന്നുണ്ട്. അതേസമയം, റിമാൻഡിൽ കഴിയുന്ന ദിലീപിന്‍റെ ജാമ്യാപേക്ഷ നാളെയാണ് ഹൈക്കോടതി പരിഗണിക്കുക. 

കേസിലെ അന്വേഷണം പക്ഷപാതപരമാണെന്നും അന്വേഷണ സംഘത്തിന് ദുരുദ്ദേശ്യമുണ്ടെന്നും കാവ്യ ഹൈക്കോടതയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ ഉന്നയിച്ചിരുന്നു. കേസിൽ ഒന്നാംപ്രതിയും ക്രിമിനൽ സ്വഭാവമുള്ള പൾസർ സുനിയെ മാധ്യമങ്ങൾക്ക് മുന്നിൽ തനിയ്ക്കെതിരായ പ്രസ്താവനകൾ നടത്താൻ അനുവദിച്ചത് ഇതിന് ഉദാഹരണമായും കാവ്യ ചൂണ്ടിക്കാട്ടിയിരുന്നു.

ദിലീപിനെതിരെ മൊഴി നൽകാന്‍ അന്വേഷണ സംഘത്തിന്‍റെ ഭാഗത്ത് നിന്ന് സമ്മർദമുണ്ടെന്നും തന്നെ പ്രതിയാക്കാൻ അന്വേഷണ സംഘം ശ്രമിക്കുകയാണെന്നും നാദിർഷ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 

നേ​​ര​​ത്തെ പ​​​ൾ​​​സ​​​ർ സു​​​നി ന​​​ൽ​​​കി​​​യ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു. കേ​​​സി​​​ൽ ഇ​​​യാ​​​ളു​​​ടെ പ​​​ങ്കാ​​​ളി​​​ത്തം, മു​​​ൻ കേ​​​സു​​​ക​​​ൾ, സ്വ​​​ഭാ​​​വം തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​​നാ​​ണ് നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.