FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
Sports

ദേശീയ ഓപ്പൺ അത്‌ലറ്റിക് ചാംപ്യൻഷിപ്പിന് ഇന്ന് തുടക്കം

Monday, Sep 25, 2017,11:22 IST By മെട്രൊ വാ‌ർത്ത A A A

ചെ​ന്നൈ: 57ാമ​ത് ദേ​ശീ​യ ഓ​പ്പ​ൺ അ​ത്‌​ല​റ്റി​ക് ചാം​പ്യ​ൻ​ഷി​പ്പി​ന് ചെ​ന്നൈ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ന് തു​ട​ക്കം. രാ​ജ്യ​ത്തെ 1200 താ​ര​ങ്ങ​ളാ​ണ് മീ​റ്റി​ന്‍റെ ഭാ​ഗ​മാ​വു​ക. തു​ർ​ക്ക്മെ​നി​സ്താ​നി​ലെ അ​ഷ്ഗ​ബ​റ്റി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ അ​ത്‌​ല​റ്റി​ക്സ് ചാം​പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണം നേ​ടി​യ ജി. ​ല​ക്ഷ്മ​ണ​ൻ, ലോ​ക ജാ​വ​ലി​ൻ ചാം​പ്യ​ൻ​ഷി​പ്പി​ന്‍റെ ഫൈ​ന​ലി​ന് യോ​ഗ്യ​ത നേ​ടി​യി​രു​ന്ന ദേ​വി​ന്ദ​ർ സി​ങ് കാ​ങ് എ​ന്നി​വ​രി​ലാ​ണ് എ​ല്ലാ ക​ണ്ണു​ക​ളും. ഭു​വ​നേ​ശ്വ​റി​ലെ ഏ​ഷ്യ​ൻ അ​ത്‌​ല​റ്റി​ക് ചാം​പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണം നേ​ടി​യ​ശേ​ഷം ത​ക​ർ​പ്പ​ൻ ഫോ​മി​ലാ​ണ് ല​ക്ഷ​മ​ണ​ൻ. തു​ർ​ക്ക്മെ​നി​സ്താ​നി​ൽ നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് താ​രം മ​ട​ങ്ങി​യെ​ത്തി​യ​ത്. സ​ർ​വീ​സ​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ചാ​ണ് ല​ക്ഷ്മ​ണ​ൻ മ​ത്സ​രി​ക്കു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷം ഏ​ഷ്യ​ൻ ഗെ​യിം​സി​ലും കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​നും മ​ത്സ​രി​ക്കാ​നാ​വ​ശ്യ​മാ​യ ആ​ത്മ​വി​ശ്വാ​സം നേ​ടി​യെ​ടു​ക്കു​ക​യാ​ണ് താ​ര​ത്തി​ന്‍റെ ല​ക്ഷ്യം. 5000, 10,000 മീ​റ്റ​റു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന ല​ക്ഷ്മ​ണ​ൻ സ​ർ​വീ​സ​സി​ന്‍റെ ഉ​റ​ച്ച മെ​ഡ​ൽ പ്ര​തീ​ക്ഷ​യാ​ണ്.
ജാ​വ​ലി​ൻ സെ​ൻ​സേ​ഷ​ൻ പ​ങ്കെ​ടു​ക്കാ​ത്ത മീ​റ്റി​ൽ ദേ​വീ​ന്ദ​ർ സി​ങ് കാ​ങ്ങി​ന് സ്വ​ർ​ണ പ്ര​തീ​ക്ഷ. ഏ​ഷ്യ​ൻ അ​ത്‌​ല​റ്റി​ക് ചാം​പ്യ​ൻ​ഷി​പ്പി​ലെ വെ​ങ്ക​ല മെ​ഡ​ൽ ജേ​താ​വാ​ണ് ദേ​വീ​ന്ദ​ർ. ല​ണ്ട​നി​ൽ ന​ട​ന്ന ലോ​ക ചാം​പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ത്ത ഒ​ട്ടു​മി​ക്ക താ​ര​ങ്ങ​ളും ചെ​ന്നൈ​യി​ലു​ണ്ട്. സ​ർ​വീ​സ​സി​ന്‍റെ മ​ല​യാ​ളി താ​രം മു​ഹ​മ്മ​ദ് അ​ന​സ് (400 മീ), ​കാ​ങ്, ഗ​ണ​പ​തി കൃ​ഷ്ണ​ൻ (20 കി.​മി ന​ട​ത്തം), എം.​ആ​ർ. പൂ​വ​മ്മ (400 മീ) ​അ​നു റാ​ണി (ജാ​വ​ലി​ൻ), സ്വ​പ്ന ബ​ർ​മ​ൻ (ഹെ​പ്റ്റാ) എ​ന്നി​വ​ർ മ​ത്സ​ര​ത്തി​നി​റ​ങ്ങും. ഭു​വ​നേ​ശ്വ​റി​ൽ മെ​ഡ​ൽ ന​ഷ്‌​ട​മാ​യ പൂ​വ​മ​മ 400 മീ​റ്റ​റി​ൽ മ​ത്സ​രി​ക്കും. വ​നി​ത​ക​ളി​ൽ റെ​യ്‌​ൽ​വേ​യു​ടെ വി.​എ​സ്. സു​രേ​ഖ​യും മ​ത്സ​രി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ മ​ല​യാ​ളി താ​രം പി.​യു. ചി​ത്ര മീ​റ്റി​ൽ നി​ന്ന് പി​ന്മാ​റി​യി​ട്ടു​ണ്ട്. ഏ​ഷ്യ​ൻ ഇ​ൻ​ഡോ​ർ ഗെ​യിം​സി​ൽ പ​ങ്കെ​ടു​ത്ത് ക​ഴി​ഞ്ഞ ദി​വ​സം മാ​ത്ര​മാ​ണ് താ​രം നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്. സം​സ്ഥാ​ന ടീ​മു​ക​ൾ​ക്ക് പു​റ​മെ, ആ​ൾ ഇ​ന്ത്യ പൊ​ലീ​സ് സ്പോ​ർ​ട്സ് ബോ​ർ​ഡ്, ഒ​എ​ൻ​ജി​സി, എ​ൽ​ഐ​സി, റെ​യ്‌​ൽ​വേ​സ്, സ​ർ​വീ​സ​സ് ടീ​മു​ക​ളാ​ണ് ചാം​പ്യ​ൻ​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​വു​ക. ആ​തി​ഥേ​യ സം​സ്ഥാ​ന​മാ​യ ത​മി​ഴ്നാ​ട് 76 താ​ര​ങ്ങ​ളെ​യാ​ണ് മ​ത്സ​രി​പ്പി​ക്കു​ന്ന​ത്.