FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
Business

ന​ഷ്ട​പ്പെ​ട്ട മൊ​ബൈ​ൽ ക​ണ്ടെ​ത്താ​ൻ ഐ ഫോർ മൊബ്

Monday, Sep 25, 2017,11:10 IST By മെട്രൊ വാ‌ർത്ത A A A

കൊ​ച്ചി: ന​ഷ്ട​പ്പെ​ട്ട സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും അ​വ ഉ​ട​മ​യ്ക്ക് തി​രി​കെ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മു​ള്ള പു​തി​യ സം​വി​ധാ​ന​വു​മാ​യി കേ​ര​ള പൊ​ലീ​സ്. കേ​ര​ള​ത്തി​ലെ മൊ​ബൈ​ൽ ഷോ​പ്പു​ക​ൾ​ക്കും ടെ​ക്നീ​ഷ്യ​ന്മാ​ർ​ക്കും വേ​ണ്ടി​യു​ള്ള “ഐ ​ഫോ​ർ മൊ​ബ് ‘ എ​ന്ന പു​തി​യ വെ​ബ് ആ​പ്ലി​ക്കേ​ഷ​നാ​ണ് കേ​ര​ള പൊ​ലീ​സി​ന്‍റെ സൈ​ബ​ർ ഡോം ​പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.
ഐ​എം​ഇ​ഐ ന​മ്പ​ർ വ​ഴി ന​ഷ്ട​പ്പെ​ട്ട മൊ​ബൈ​ൽ ഫോ​ൺ തി​രി​ച്ച​റി​യാ​ൻ സ​ഹാ​യി​ക്കു​ന്ന വെ​ബ് ആ​പ്ലി​ക്കേ​ഷ​നാ​ണി​ത്. ന​ഷ്ട​പ്പെ​ട്ട​തും മോ​ഷ​ണം പോ​യ​തു​മാ​യ ഫോ​ൺ ന​മ്പ​റു​ക​ളു​ടെ ഐ​എം​ഇ​ഐ ന​മ്പ​ർ വെ​ബ് പോ​ർ​ട്ട​ലി​ൽ ഉ​ൾ​പ്പെ​ടു​ത്തും. ഫോ​ൺ മോ​ഷ്ടി​ച്ച​വ​ർ ഫോ​ൺ അ​ൺ​ലോ​ക്കും ചെ​യ്യു​ന്ന​തി​നും മ​റ്റു​മാ​യി മൊ​ബൈ​ൽ ടെ​ക്നീ​ഷ്യ​ന്മാ​രെ സ​മീ​പി​ക്കു​മ്പോ​ൾ വെ​ബ് പോ​ർ​ട്ട​ൽ വ​ഴി ഇ​വ​രെ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​മെ​ന്ന് സൈ​ബ​ർ വി​ഭാ​ഗം പ​റ​യു​ന്നു. പു​തി​യ ആ​പ്ലി​ക്കേ​ഷ​ന്‍റെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് സം​സ്ഥാ​ന​ത്തെ മൊ​ബൈ​ൽ ടെ​ക്നീ​ഷ്യ​ന്മാ​രെ സൈ​ബ​ർ വി​ഭാ​ഗ​ത്തി​ന്‍റെ വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. മൊ​ബൈ​ൽ ടെ​ക്നീ​ഷ്യ​ന്മാ​ർ​ക്ക് സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ങ്കി​ൽ കേ​ര​ള പൊ​ലീ​സി​ന്‍റെ എ​ൻ​ഒ​സി ഹാ​ജ​രാ​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന വ​യ്ക്കും. ഇ​തു​വ​ഴി വെ​ബ് പോ​ർ​ട്ട​ലി​ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധി​ത​മാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് കേ​ര​ള പൊ​ലീ​സ്.