FLASH NEWS
Breaking News
എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിയുടെ മുന്നേറ്റം
India

മമതയ്ക്ക് തിരിച്ചടി: മുകുൾ റോയ് തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവച്ചു

Monday, Sep 25, 2017,12:28 IST By മെട്രൊ വാർത്ത A A A

കൊൽക്കത്ത: ബി.ജെ.പിയിൽ ചേർന്നേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ മുതിർന്ന നേതാവും എം.പിയുമായ മുകൾ റോയി തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവച്ചു. പാർട്ടിയിൽ നിന്ന് രാജി വയ്ക്കാൻ താൻ നിർബന്ധിതനായിരിക്കുകയാണെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.

അതേസമയം, ബി.ജെ.പിയിൽ ചേരുമോയെന്ന ചോദ്യത്തിന് നവരാത്രി ആഘോഷങ്ങൾക്ക് ശേഷം തന്‍റെ തീരുമാനം വ്യക്തമാക്കുമെന്ന് മുകുൾ റോയി പറഞ്ഞു. ആഗസ്റ്റ് മാസത്തിൽ മുകൾ റോയ് മുതിർന്ന ബി.​ജെ.പി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. 

സംസ്ഥാന രാഷ്ട്രീയത്തിൽ പിടിമുറുക്കാന്‍ ബി.ജെ.പിയും ആർഎസ്എസും ശക്തമായ ശ്രമങ്ങൾ നടത്തുന്ന സാഹചര്യത്തിൽ, രാഷ്ട്രീയ എതിരാളികളുടെ വെല്ലുവിളികളെ നിഷ്പ്രയാസം നേരിട്ടിരുന്ന തൃണമൂൽ അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമത ബാനർജിക്ക്, മകുൾ റോയിയുടെ രാജി വലിയ തിരിച്ചടിയാണ്. എന്തായാലും ഒരിടവേളയ്ക്കു ശേഷം ബംഗാൾ രാഷ്ട്രീയം വീണ്ടും ദേശീയ ശ്രദ്ധ ആകർഷിക്കുകയാണ്.