FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
Editorial

സ്വ​യം കു​ഴി​ക്കു​ന്ന കു​ഴി​യി​ല്‍ വീ​ണ് നാ​ണം കെ​ടു​ന്ന പാ​ക്കി​സ്ഥാ​ന്‍

Monday, Sep 25, 2017,11:06 IST By മെട്രൊ വാ‌ർത്ത A A A

ഇ​ന്ത്യ​ക്കെ​തി​രേ അ​ടി​ക്കാ​ന്‍ കി​ട്ടു​ന്ന ഒ​രു വ​ടി​യും പാ​ക്കി​സ്ഥാ​ന്‍ പാ​ഴാ​ക്കാ​റി​ല്ല. പ​ക്ഷേ, അ​വ​ര്‍ വെ​ട്ടു​ന്ന വ​ടി​യു​ടെ അ​ടി വാ​ങ്ങു​ന്ന​തും അ​വ​ര്‍ ത​ന്നെ. അ​തി​ന്‍റെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ ജ​ന​റ​ല്‍ അ​സം​ബ്ലി​യി​ല്‍ പാ​ക് പ്ര​തി​നി​ധി മ​ലീ​ഹ ലോ​ധി​ക്കു പ​റ്റി​യ വി​ഡ്ഢി​ത്തം. ക​ശ്മീ​രി​ലെ മു​സ്‌​ലിം​ക​ള്‍ ഇ​ന്ത്യ​ന്‍ സേ​ന​യു​ടെ പീ​ഡ​ന​ത്തി​നും ആ​ക്ര​മ​ണ​ത്തി​നും ഇ​ര​യാ​കു​ന്നു എ​ന്നാ​യി​രു​ന്നു ലോ​ധി​യു​ടെ പ്ര​ധാ​ന ആ​രോ​പ​ണം. ഇ​ന്ത്യ​ക്കെ​തി​രേ മാ​ത്ര​മ​ല്ല, ലോ​ക​ത്തി​നു മൊ​ത്ത​ത്തി​ല്‍ത്ത​ന്നെ ഭീ​ഷ​ണി ഉ​യ​ര്‍ത്തു​ന്ന ഭീ​ക​ര സം​ഘ​ട​ന​ക​ളെ വ​ള​ര്‍ത്തു​ന്ന ഭീ​ക​ര​സ്ഥാ​നാ​ണു പാ​ക്കി​സ്ഥാ​ന്‍ എ​ന്ന ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജി​ന്‍റെ ആ​രോ​പ​ണ​ത്തി​നു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു, പാ​ക് ന​യ​ത​ന്ത്ര പ്ര​തി​നി​ധി. ത​ന്‍റെ ആ​രോ​പ​ണ​ത്തി​നു മൂ​ര്‍ച്ച കൂ​ട്ടാ​ന്‍ ക​ശ്മീ​രി​ല്‍ സൈ​ന്യ​ത്തി​ന്‍റെ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ല്‍ മു​ഖം ത​ക​ര്‍ന്ന ഒ​രു യു​വ​തി​യു​ടെ ചി​ത്ര​വും അ​വ​ര്‍ ഉ​യ​ര്‍ത്തി​ക്കാ​ട്ടി.
ക​ശ്മീ​രി​ലെ നി​ര​പ​രാ​ധി​ക​ളാ​യ മു​സ്‌​ലിം​ക​ളെ ഇ​ന്ത്യ​ന്‍ സേ​ന വേ​ട്ട​യാ​ടു​ക​യാ​ണെ​ന്നും ഇ​ന്ത്യ​യു​ടെ ന​ട​പ​ടി അ​പ​ല​പി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ലോ​ധി​യു​ടെ ആ​വ​ശ്യം. എ​ന്നാ​ല്‍, ഇ​ന്ത്യ​ക്കെ​തി​രേ അ​വ​ര്‍ ആ​യു​ധ​മാ​ക്കി​യ ചി​ത്രം, 2014ല്‍ ​ഗാ​സ​യി​ല്‍ ഭീ​ക​ര​ര്‍ വ​ര്‍ഷി​ച്ച ഷെ​ല്ലു പ​തി​ച്ചു മു​ഖം ന​ഷ്ട​പ്പെ​ട്ടു പോ​യ ഒ​രു പെ​ണ്‍കു​ട്ടി​യു​ടേ​താ​യി​രു​ന്നു. ഇ​ന്ത്യ​ക്കെ​തി​രേ ലോ​ധി ഉ​യ​ര്‍ത്തി​ക്കാ​ണി​ച്ച ഈ ​ചി​ത്രം ഇ​പ്പോ​ള്‍ ആ​ഗോ​ള മാ​ധ്യ​മ​ങ്ങ​ള്‍ പാ​ക്കി​സ്ഥാ​ന്‍റെ ക​ള്ള​ത്ത​ര​ങ്ങ​ള്‍ക്കു​ള്ള തെ​ളി​വാ​യി ആ​ഘോ​ഷി​ക്കു​ക​യാ​ണ്.
ജ​മ്മു ക​ശ്മീ​ര്‍ ഇ​ന്ത്യ​യു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണെ​ന്ന് ഉ​റ​ക്കെ പ്ര​ഖ്യാ​പി​ക്കു​ന്ന​ത് ഈ ​സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ളാ​ണ്. പാ​ക്കി​സ്ഥാ​നി​ല്‍ നി​ന്ന​ട​ക്കം വ​ലി​യ തോ​തി​ല്‍ ഭീ​ഷ​ണി ഉ​യ​ര്‍ന്നി​ട്ടും ക​ശ്മീ​ര്‍ നി​യ​മ​സ​ഭ​യി​ലേ​ക്കും പാ​ര്‍ല​മെ​ന്‍റി​ലേ​ക്കും ന​ട​ക്കു​ന്ന ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പി​ലും ചി​ട്ട​യോ​ടെ ക്യൂ ​പാ​ലി​ച്ചു നി​ന്നാ​ണ് ക​ശ്മീ​രി​ക​ള്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. പാ​ക്കി​സ്ഥാ​നി​ലെ​പ്പോ​ലെ പ​ട്ടാ​ള​ഭ​ര​ണ​കൂ​ട​ങ്ങ​ള​ല്ല, ജ​നാ​ധി​പ​ത്യ​പ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന സ​ര്‍ക്കാ​രു​ക​ള്‍ക്കു കീ​ഴി​ലാ​ണു ക​ശ്മീ​രി​ക​ള്‍ ജീ​വി​ക്കു​ന്ന​ത്.
ആ​ഗോ​ള​ത​ല​ത്തി​ല്‍ത്ത​ന്നെ ഭീ​ഷ​ണി​യാ​യ ഭീ​ക​ര​ര്‍ക്ക് ആ​ളും അ​ര്‍ഥ​വും ന​ല്‍കി, ക​ശ്മീ​രി​ലേ​ക്കു ക​ട​ത്തി​വി​ട്ട് ജ​ന​ജീ​വി​തം അ​ട്ടി​മ​റി​ക്കു​ന്ന പാ​ക്കി​സ്ഥാ​ന്‍റെ ചെ​യ്തി​ക​ളെ ബാ​ല​റ്റി​ലൂ​ടെ​യാ​ണു ക​ശ്മീ​രി​ക​ള്‍ ചെ​റു​ക്കു​ന്ന​ത്. അ​വ​രു​ടെ മ​ധ്യ​സ്ഥ​ത ച​മ​ഞ്ഞ് ഇ​ന്ത്യ​യു​ടെ സ​മാ​ധാ​നം കെ​ടു​ത്തു​ന്ന പാ​ക്കി​സ്ഥാ​ന്‍റെ യ​ഥാ​ര്‍ഥ ചി​ത്ര​മാ​ണ് സു​ഷ​മ സ്വ​രാ​ജ് ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. അ​തി​നു മ​റു​പ​ടി പ​റ​യാ​ന്‍ വ്യാ​ജ ചി​ത്ര​വു​മാ​യി വ​ന്ന പാ​ക് പ്ര​തി​നി​ധി സ്വ​യം നാ​ണം കെ​ടു​ക​യാ​യി​രു​ന്നു.
പാ​ക്കി​സ്ഥാ​ന്‍ ഭീ​ക​ര​സം​ഘ​ട​ന​ക​ള്‍ക്കു വ​ളം വ​യ്ക്കു​ക​യാ​ണെ​ന്ന വാ​ദം ഇ​ന്ത്യ​യു​ടേ​തു മാ​ത്ര​മ​ല്ല. പാ​ക്കി​സ്ഥാ​നു സൈ​നി​ക സ​ഹാ​യം വ​രെ ന​ല്‍കി​യി​രു​ന്ന യു​എ​സ് അ​ട​ക്കം സു​ഹൃ​ത്തു​ക്ക​ള്‍ എ​ങ്ങ​നെ​യാ​ണു ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് ലോ​ധി ആ​ലോ​ചി​ക്ക​ണം. ഒ​ട്ടും സു​ര​ക്ഷി​ത​മ​ല്ലാ​ത്ത കൈ​ക​ളി​ലാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ ആ​ണ​വ പ​രീ​ക്ഷ​ണം എ​ന്നാ​യി​രു​ന്നു യു​എ​സ് മു​ന്‍ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ഹി​ല​രി ക്ലി​ന്‍റ​ന്‍ പ​റ​ഞ്ഞ​ത്. പാ​ക്കി​സ്ഥാ​ന്‍ ഭീ​ക​ര സം​ഘ​ട​ന​ക​ള്‍ക്ക് അ​ഭ​യ​മൊ​രു​ക്കു​ന്നു എ​ന്നും പാ​ക്കി​സ്ഥാ​നു ന​ല്‍കി​വ​രു​ന്ന എ​ല്ലാ സ​ഹാ​യ​ങ്ങ​ളും റ​ദ്ദാ​ക്കു​ന്നു എ​ന്നും പ​റ​ഞ്ഞ​ത് ഇ​പ്പോ​ഴ​ത്തെ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍ഡ് ട്രം​പും.
പാ​ക്കി​സ്ഥാ​ന്‍റെ ഇ​ന്ത്യാ​വി​രു​ദ്ധ നി​ല​പാ​ടു​ക​ള്‍ക്ക് അ​ൽ​പ്പ​മെ​ങ്കി​ലും പി​ന്തു​ണ ന​ല്‍കു​ന്ന​തു ചൈ​ന മാ​ത്ര​മാ​ണ്. അ​തും ചൈ​ന​യു​ടെ താ​ത്കാ​ലി​കാ​വ​ശ്യ​ങ്ങ​ള്‍ക്കു വേ​ണ്ടി. അ​തെ​ല്ലാം മ​റ​ന്ന് അ​ന്ധ​മാ​യ ഇ​ന്ത്യാ​വി​രു​ദ്ധ നി​ല​പാ​ടു​ക​ളു​മാ​യി ഇ​നി​യും പാ​ക്കി​സ്ഥാ​ന്‍ മു​ന്നോ​ട്ടു​വ​ന്നാ​ല്‍ സ്വ​യം നാ​ണം​കെ​ടു​ക​യേ ഉ​ള്ളൂ. അ​താ​ണി​പ്പോ​ള്‍ യു​എ​ന്നി​ൽ ക​ണ്ട​തും.