FLASH NEWS
Breaking News
ഇന്ത്യയിലെ ഭൂരിപക്ഷം പേരും പട്ടാളഭരണവും ഏകാധിപത്യവും ആഗ്രഹിക്കുന്നതായി സർവ്വ ഫലം
Top News

500കിലോ ഭാരം കുറയ്ക്കാനുള്ള ചികിത്സകളൊക്കെ വിഫലം, ഇമാൻ വിടപറഞ്ഞു

Monday, Sep 25, 2017,14:05 IST By മെട്രൊ വാർത്ത A A A

അബുദാബി: ഒരുസമയത്ത് ലോകത്തെ ഏറ്റവും ഭാരമേറിയ വനിതയെന്ന റെക്കോഡ് സ്വന്തമാക്കിയിരുന്ന ഈജിപ്ഷ്യൻ യുവതി ഇമാൻ അഹമ്മദ് അന്തരിച്ചു. യു.എ.ഇയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് തിങ്കളാഴ്ച പുലർച്ചെയായിരുന്നു അന്ത്യം സംഭവിച്ചത്. രക്തത്തിൽ ഒാക്സിജന്‍റെ അളവ് കുറഞ്ഞതുമൂലം ആന്തരീകാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതാണ് മരണകാരണമെന്ന് ഇമാനെ ചികിത്സിച്ചിരുന്ന ഡോക്ടർമാർ അറിയിച്ചു.

500 കിലോയിലേറെ ശരീരഭാരമുണ്ടായിരുന്ന ഇമാൻ, ഇരുപത്തഞ്ച് വർഷത്തോളം കിടക്കവിട്ട് എങ്ങും പോകാനാവാത്ത അവസ്ഥയിൽ ദുരിതമനുഭവിക്കുകയായിരുന്നു. ചെറുപ്പത്തിലുണ്ടായ പക്ഷാഘാതത്തെ തുടർന്ന് ഇമാന്‍റെ വലതു വശം തളർന്നിരുന്നു. പിന്നീട് വിഷാദം, രക്തസമ്മർദം തുടങ്ങിയ രോഗങ്ങളും ബാധിച്ചതോടെ ജീവൻ അപകടത്തിലായി. തുടർന്നാണ് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. 

വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്‍റെ ഇടപെടലുകളെ തുടർന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്  ഭാരം കുറയ്ക്കാനുള്ള ചികിത്സയ്ക്കായി മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ഇമാനെത്തുന്നത്. പിന്നീട് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയെ തുടർന്നു 170 കിലോ ആയി കുറഞ്ഞ ഇമാനെ തുടർ ചികിത്സയ്ക്കായി അബുദാബിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വണ്ണം കുറഞ്ഞെന്ന അവകാശവാദം തട്ടിപ്പാണെന്ന് ഇമാന്‍റെ സഹോദരി ആരോപിച്ചത് ഇതിനിടെ വിവാദമാകുകയും ചെയ്തിരുന്നു.