FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
Sports

പരമ്പര നഷ്ടമായതിന് പിന്നാലെ ഓസീസിന് മറ്റൊരു തിരിച്ചടി കൂടി

Monday, Sep 25, 2017,17:49 IST By സ്വന്തം ലേഖകൻ A A A

ബംഗളൂരു: ഇന്ത്യക്കെതിരായ പരമ്പര നഷ്ടമായതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് മറ്റൊരു തിരിച്ചടി കൂടി. ഇന്‍ഡോര്‍ ഏകദിനത്തിനിടെ കൈവിരലിന് പരുക്കേറ്റ ഇടം കൈയന്‍ സ്പിന്നര്‍ ആഷ്ടണ്‍ അഗര്‍ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കില്ല. ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെ വലതുകൈയിലെ ചെറുവിരലിനാണ് അഗറിന് പരുക്കേറ്റത്. എക്‌സ്റേ എടുത്തതില്‍ അഗറിന്റെ കൈവിരലിന് പൊട്ടലുണ്ടെന്ന് വ്യക്തമായി. ശസ്ത്രക്രിയക്കും തുടര്‍ ചികിത്സക്കുമായി അഗര്‍ ഉടന്‍ ഓസ്‌ട്രേലിയയിലേക്ക് തിരിക്കും. അഗറിന്റെ പകരക്കാരനായി ക്രിക്കറ്റ് ഓസ്‌ട്രേലിയ ആരെയും പ്രഖ്യാപിച്ചിട്ടില്ല. അഗര്‍ പിന്‍മാറിയതിനാല്‍ വരും മത്സരങ്ങളില്‍ അദം സാംപ തന്നെയാകും ഓസട്രേലിയയുടെ അന്തിമ ഇലവനില്‍ കളിക്കുക എന്ന് ഉറപ്പായി. ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നീ മുന്‍നിര ബൗളര്‍മാരില്ലാതെ ഇന്ത്യയിലെത്തിയ ഓസീസിന് അഗറിന് കൂടി പരുക്കേറ്റത് വലിയ തിരിച്ചടിയാണ്. ഇന്ത്യക്കെതിരായ പരമ്പരയിലെ മൂന്നാം മത്സരവും തോറ്റതോടെ വിദേശത്ത് തുടര്‍ച്ചയായ 11 തോല്‍വികളെന്ന നാണക്കേടിലാണ് ഓസ്‌ട്രേലിയ.