FLASH NEWS
Breaking News
സോളാർ കേസിൽ പുതിയ പരാതിയുമായി സരിത
kerala

എന്തിനാണ് സംസ്ഥാനത്ത് 12 ഡിജിപിമാര്‍: ഹൈക്കോടതി

Monday, Sep 25, 2017,16:19 IST By സ്വന്തം ലേഖകൻ A A A

കൊച്ചി: പുതിയ ഡിജിപിമാരുടെ നിയമനത്തില്‍ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. എന്തിനാണ് സംസ്ഥാനത്ത് 12 ഡിജിപിമാര്‍. ഇത്രയും ഡിജിപിമാര്‍ ഉണ്ടായിട്ടും വിജിലന്‍സ് ഡയറക്റ്ററുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഇത്രയും പേരെ നിയമിക്കാന്‍ ചട്ടം അനുവദിക്കുന്നുണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു.

എന്നാല്‍ നാല് ഡിജിപിമാര്‍ക്ക് മാത്രമേ ഡിജിപി റാങ്കിന്റെ ശമ്പളം നല്‍കുന്നുള്ളൂവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇവരുടെ നാലു പേരുടെ നിയമനം മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളത്. മറ്റുള്ളവര്‍ എഡിജിപി റാങ്കിലുള്ള ശമ്പളമാണ് വാങ്ങുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്റ്ററായി നിയമിച്ച കഴിഞ്ഞ സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി വിമര്‍ശനം നടത്തിയത്.