FLASH NEWS
Breaking News
ഗുജറാത്തിലും ഹിമാചലിലും ബിജെപി അധികാരത്തിലേക്ക്
Breaking News

കാവ്യാ മാധവന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി

Monday, Sep 25, 2017,14:20 IST By സ്വന്തം ലേഖകൻ A A A

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. അറസ്റ്റിനു സാധ്യതയില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കു പ്രസക്തിയില്ലെന്നു കോടതി നിരീക്ഷിച്ചു. കേസില്‍ കാവ്യയെ പ്രതിയാക്കിയിട്ടില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സംവിധായകന്‍ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്ത മാസം നാലിന് പരിഗണിക്കു.

അതെസമയം, റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും.
കേസിലെ അന്വേഷണം പക്ഷപാതപരമാണെന്നും അന്വേഷണ സംഘത്തിന് ദുരുദ്ദേശ്യമുണ്ടെന്നും കാവ്യ ഹൈക്കോടതയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. കേസില്‍ ഒന്നാംപ്രതിയും ക്രിമിനല്‍ സ്വഭാവമുള്ള പള്‍സര്‍ സുനിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തനിയ്‌ക്കെതിരായ പ്രസ്താവനകള്‍ നടത്താന്‍ അനുവദിച്ചത് ഇതിന് ഉദാഹരണമായും കാവ്യ ചൂണ്ടിക്കാട്ടിയിരുന്നു.
ദിലീപിനെതിരെ മൊഴി നല്‍കാന്‍ അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്ന് സമ്മര്‍ദമുണ്ടെന്നും തന്നെ പ്രതിയാക്കാന്‍ അന്വേഷണ സംഘം ശ്രമിക്കുകയാണെന്നും നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ പള്‍സര്‍ സുനി നല്‍കിയ ജാമ്യാപേക്ഷയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസില്‍ ഇയാളുടെ പങ്കാളിത്തം, മുന്‍ കേസുകള്‍, സ്വഭാവം തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചത്.