FLASH NEWS
Breaking News
എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിയുടെ മുന്നേറ്റം
India

സാമ്പത്തിക മാന്ദ്യം പരിഹരിക്കാന്‍ അഞ്ചംഗ ഉപദേശക സമിതി

Monday, Sep 25, 2017,19:52 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക മാന്ദ്യം പരിഹരിക്കുന്നതിനായി അഞ്ചംഗ സാമ്പത്തിക ഉപദേശക സമിതിയെ രൂപീകിരച്ചു. നീതി ആയോഗ് അംഗമായ ബിബേക് ദെബ്രോയി നേതൃത്വം നല്‍കുന്നതാണ് സാമ്പത്തിക ഉപദേശക സമിതി. സുര്‍ജിത് ഭല്ല, രതിന്‍ റോയ്, അഷിമ ഗോയല്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. നീതി ആയോഗ് മെംബര്‍ സെക്രട്ടറി രത്തന്‍ വറ്റല്‍ സമിതിയുടെ പ്രിന്‍സിപ്പല്‍ അഡൈ്വസറാകും. ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ശേഷമാണ് ഉപദേശക സമിതിയെ സംബന്ധിച്ച തീരുമാനമുണ്ടായത്.

നിലവില്‍ രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജ്യത്തെ സാമ്പത്തിക നില സുസ്ഥിരമായിരുന്നു. എന്നാല്‍ മൂന്ന് മാസമായി വളര്‍ച്ചാ നിരക്കില്‍ കുറവുവന്നു. ഇത് സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചു. അഴിമതിയോട് സന്ധിയില്ലാത്ത സമരമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും മോദി പറഞ്ഞു.