FLASH NEWS
Breaking News
സോളാർ കേസിൽ പുതിയ പരാതിയുമായി സരിത
Breaking News

ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി ലഭ്യമാക്കും: പ്രധാനമന്ത്രി

Monday, Sep 25, 2017,20:11 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ വീടുകളിലും 2019 മാര്‍ച്ച് 31നകം വൈദ്യുതി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കും. 500 രൂപയ്ക്ക് പുതിയ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കും. ഇതിന്റെ 60 ശതമാനം കേന്ദ്രസര്‍ക്കാര്‍ വഹിക്കും. പത്തുശതമാനം സംസ്ഥാനം വഹിക്കണം. ബാക്കി തുക വായ്പയായി എടുക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വൈദ്യുതികരിക്കുന്നതിന് 16,320 കോടി രൂപ ചെലവുവരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ എല്ലാ ഗ്രാമങ്ങളും വൈദ്യൂതികരിച്ച ശേഷമാകും വീടുകള്‍ വൈദ്യുതികരിക്കുക. ഇക്കൊല്ലം അവസാനത്തോടെ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിക്കുമെന്നും മോദി പറഞ്ഞു. വൈദ്യുതീകരണത്തിനുള്ള അപേക്ഷ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളില്‍ നല്‍കിയാല്‍ അപ്പോള്‍തന്നെ വൈദ്യുതി ലഭ്യമാക്കുന്ന സാഹചര്യം ഉണ്ടാക്കും. ഇപ്പോള്‍ രാജ്യത്ത് വൈദ്യുതി ഉത്പാദനം അധികമാണ്. കല്‍ക്കരി മേഖലയുമായി ബന്ധപ്പെട്ട് മുന്‍ കാലങ്ങളില്‍ നിലനിന്നിരുന്ന്ത് അഴിമതി മാത്രമായിരുന്നു. എന്നാല്‍ ഇന്ന് എല്ലാം സുതാര്യമാണെന്നും മോദി പറഞ്ഞു. രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് ഉത്തേജനം പകരുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക മാര്‍ഗരേഖ പ്രഖ്യാപനം നടത്തുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.