FLASH NEWS
Breaking News
എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിയുടെ മുന്നേറ്റം
Literature

വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ് ഡോ. ഡി. ബാബുപോളിന്

Monday, Sep 25, 2017,17:35 IST By സ്വന്തം ലേഖകൻ A A A

കുവൈത്ത് സിറ്റി: ജനതാ കള്‍ചറല്‍ സെന്റര്‍ കുവൈറ്റിന്റെ ഏഴാമത് വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ് എഴുത്തുകാരന്‍ ഡോ. ഡി.ബാബുപോളിന്. സാഹിത്യകാരന്‍ എം.എന്‍. കാരശേരി, ബാലസാഹിത്യവേദി മുന്‍ ഡയറക്റ്റര്‍ പ്രൊഫസര്‍ നെടുമുടി ഹരികുമാര്‍, ഗാനരചയിതാവും സംവിധായകനുമായ ബാലു കിരിയത്ത് എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് ബാബുപോളിനെ തെരഞ്ഞെടുത്തത്. നവംബര്‍ 17 ന് കുവൈറ്റില്‍ നടക്കുന്ന വാര്‍ഷിക പൊതുസമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.