FLASH NEWS
Breaking News
കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ചുമതലയേറ്റു
India

ആവശ്യമെങ്കിൽ ഇനിയും മിന്നലാക്രമണം: ബിപിൻ റാവത്ത്

Tuesday, Sep 26, 2017,14:46 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി:തുടർച്ചയായി പാക്കിസ്ഥാന്‍റെ ഭാഗത്ത് നിന്ന് വെടിനിർത്തൽ കരാർ ലംഘനം തുടരുന്നതിനിടെ ശക്തമായ പ്രതികരണവുമായി കരസേനാ മേധാവി ബിപിൻ റാവത്ത്. നുഴഞ്ഞു കയറ്റക്കാരെ കുഴിമാടത്തിലേക്ക് അയക്കാൻ ഇന്ത്യൻ സൈന്യം തയാറാണ്. നിയന്ത്രണരേഖയ്ക്ക് സമീപം തീവ്രവാദ ക്യാംപുകൾ സജീവമാണ്. അവിടെ നിന്നാണ് ഭീകരർ നുഴഞ്ഞു കയറുന്നത്. ഇത്തരക്കാരെ സ്വീകരിച്ച് രണ്ടടി താഴ്ചയിലേക്ക് അയക്കാൻ സൈന്യം തയാറാണെന്നും അദേഹം വ്യക്തമാക്കി.

ഇന്നും സൈന്യം ബാരാമുള്ളമേഖലയിൽ ഉറിയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച് ഒരു ഭീകരനെ വധിച്ചിരിന്നു. കഴിഞ്ഞ വർഷം പാക്കിസ്ഥാനെതിരെ ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണം ലോകരാജ്യങ്ങൾക്കിടയിൽ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.