FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
India

ഗൗരി ലങ്കേഷ് വധക്കേസിൽ വഴിത്തിരിവ് ; ദൃക്സാക്ഷി മൊഴി നൽകി

Tuesday, Sep 26, 2017,10:28 IST By മെട്രൊ വാർത്ത A A A

ബംഗളൂരു: ഗൗരി ലങ്കേഷ് കേസിൽ നിർണ്ണായകവഴിത്തിരിവ്. കേസിലെ നിർണ്ണായക ദൃക്സാക്ഷി അന്വേഷണസംഘത്തിന് മുന്നിൽ മൊഴി നൽകി. ഗൗരിയുടെ വീടിന് എതിർവശത്ത് ഉണ്ടായിരുന്ന വിദ്യാർത്ഥിയാണ് ദൃക്സാക്ഷി. ഗൗരിയെ കൊന്നവർ തനിക്ക് നേരെയും തിരിയുമോയെന്ന് ഭയന്നാണ് ഒളിവിൽ പോയതെന്നും ഈയാൾ വ്യക്തമാക്കി.

കൊലപാതകം നടത്തിയത് രണ്ടു പേരാണ്. ബൈക്കിലെത്തിയ ഇവർ ഹെൽമറ്റ് ധരിച്ചിരുന്നു. സെപറ്റംബർ ആറിനാണ് ഗൗരി വെടിയേറ്റ് മരിക്കുന്നത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സൂചനയുണ്ട്.