FLASH NEWS
Breaking News
സോളാർ കേസിൽ പുതിയ പരാതിയുമായി സരിത
kerala

ദിലീപിനെ വിചാരണത്തടവുകാരനാക്കാൻ ശ്രമമെന്ന് അഭിഭാഷകൻ; ജാമ്യഹർജിയിൽ വാദം തുടങ്ങി

Tuesday, Sep 26, 2017,10:55 IST By മെട്രൊ വാർത്ത A A A

കൊച്ചി:നടിയെ അക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്‍റെ ജാമ്യഹർജിയിൽ വാദം തുടങ്ങി. വാദത്തിനായി എത്ര സമയം വേണമെന്ന് ചോദിച്ച ഹൈക്കോടതിയോട് ഒന്നര മണിക്കൂറാണ് ദിലീപിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്.

.ദിലീപിനെ വിചാരണത്തടവുകാരനാക്കാനുള്ള ശ്രമമാണ് അന്വേഷണസഘം നടത്തുന്നത്. കേസ് അന്വേഷണം അവസാനഘട്ടത്തിലാണെന്നും പുതിയ തെളിവുകൾ ഒന്നും അദേഹത്തിനെതിരെ ഇല്ലെന്നും ദിലീപിനായി ഹാജരായ അഡ്വ.ബിരാമൻ പള്ള കോടതിയെ അറിയിച്ചു. പൾസർ സുനിയെ പൊലീസ് ദൈവമായാണ് കാണുന്നത്. അന്വേഷണത്തിന്‍റെ ഒരു വിവരങ്ങളും പൊലീസ് അറിയിക്കുന്നില്ല. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഒരു വിവരവും ഉള്‍പ്പെടുത്തുന്നില്ല. തനിക്കെതിരെ ചുമത്തുന്ന കുറ്റങ്ങള്‍ എന്തെന്ന് പോലും ദിലീപിന് അറിയില്ല. പ്രതിയുടെ അവകാശമാണത്.

ഒന്നാം പ്രതി സുനില്‍ കുമാറിന്‍റെ കുറ്റവാളി പശ്ചാത്തലവും വിശദീകരിച്ചു. 16 വയസില്‍ മോഷണം തുടങ്ങിയതാണ്. കൂട്ടുപ്രതി വിഷ്ണുവിന്റെയും ജയിലിലെ സഹതടവുകരുടെയും പശ്ചാത്തലം വളരെ മോശം. ഇവരുടെയെല്ലാം മൊഴികളെ അടിസ്ഥാനമാക്കിയാണ് പൊലീസ് അന്വേഷണമെന്നും വാദിച്ചു. പ്രതികള്‍ അടക്കം ഓരോരുത്തരുണ്ടാക്കുന്ന കഥകള്‍ക്ക് പിന്നാലെ പോകുന്നതല്ലാതെ യുക്തിഭദ്രമായ ഒരന്വേഷണവും ഇതുവരെ നടന്നിട്ടില്ല എന്ന് പ്രതിഭാഗം കോടതിയെ ബോധിപ്പിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ 7 മസമായിട്ടും കണ്ടെടുക്കാന്‍ പൊലീസിനായിട്ടില്ല. .അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ഉപാധികളോടെ ജാമ്യം അനുവദിക്കണമെന്നുമാണ് ദിലീപിന്‍റെ ആവശ്യം

കേസിൽ പതിനൊന്നാം പ്രതിയായ ദിലീപിന്‍റെ ജാമ്യഹർജി മൂന്നാം തവണയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. നേരത്തെ രണ്ട് തവണയും ഹർജി കോടതി തള്ളിയിരുന്നു. സെപ്റ്റംബർ 19 ന് ജാമ്യേപക്ഷ മാറ്റി വച്ചപ്പോൾ എന്തിന് വീണ്ടും വന്നുവെന്ന് കോടതി ചോദിച്ചിരുന്നു.