FLASH NEWS
Breaking News
ഇന്ത്യയിലെ ഭൂരിപക്ഷം പേരും പട്ടാളഭരണവും ഏകാധിപത്യവും ആഗ്രഹിക്കുന്നതായി സർവ്വ ഫലം
India

ബി​ജെ​പി​ക്കൊ​രു ഹെ​വി​വെ​യ്റ്റ്, കൂ​സ​ലി​ല്ലാ​തെ മ​മ​ത

Tuesday, Sep 26, 2017,9:54 IST By പ്ര​ത്യേ​ക ലേ​ഖ​ക​ൻ A A A

പ​ശ്ചി​മ ബം​ഗാ​ളി​ൽ അ​ടു​ത്ത വ​ർ​ഷ​മാ​ണു പ​ഞ്ചാ​യ​ത്തു തെ​ര​ഞ്ഞെ​ടു​പ്പ്. ഓ​രോ ഇ​ല​ക്‌​ഷ​നും ജ​യി​ച്ച് ഒ​ന്നി​നൊ​ന്നു മാ​റ്റു കൂ​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നു തി​രി​ച്ച​ടി​യാ​വു​മോ മു​ൻ​പ് മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ വ​ലം​കൈ​യാ​യി​രു​ന്ന മു​കു​ൾ റോ​യി​യു​ടെ കാ​ലു​മാ​റ്റം എ​ന്ന ചോ​ദ്യം പ​ല​രും ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. റോ​യ് ബി​ജെ​പി​യി​ലെ​ത്തി​യാ​ൽ മോ​ദി​യു​ടെ​യും അ​മി​ത് ഷാ​യു​ടെ​യും പാ​ർ​ട്ടി​ക്കു ബം​ഗാ​ളി​ൽ സ്വാ​ധീ​നം എ​ത്ര​ക​ണ്ടു വ​ർ​ധി​ക്കും എ​ന്ന​തും ഇ​തി​നൊ​പ്പം ഉ​യ​രു​ന്ന വി​ഷ​യ​മാ​ണ്.

ഏ​തെ​ങ്കി​ലും പാ​ർ​ട്ടി​യി​ൽ ചേ​രു​മോ അ​തോ സ്വ​ന്തം പാ​ർ​ട്ടി​യു​ണ്ടാ​ക്കു​മോ എ​ന്ന​തൊ​ക്കെ ദു​ർ​ഗാ​പൂ​ജ ക​ഴി​ഞ്ഞു പ​റ​യാം എ​ന്ന​താ​ണ് ഇ​പ്പോ​ൾ റോ​യി​യു​ടെ നി​ല​പാ​ട്. എ​ന്നാ​ൽ ഈ ​മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ബി​ജെ​പി​യോ​ടു​ള്ള ചാ​യ്‌​വ് വ്യ​ക്ത​വു​മാ​ണ്. മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​ൺ​ഗ്ര​സ് വി​ട്ട നാ​രാ​യ​ൺ റാ​ണെ​യു​ടെ അ​തേ പാ​ത​യി​ലാ​ണു റോ​യി​യും നീ​ങ്ങു​ന്ന​ത്.
റോ​യ് പാ​ർ​ട്ടി വി​ടു​ന്ന​തു തൃ​ണ​മൂ​ലി​നൊ​രു പ്ര​ശ്ന​വും സൃ​ഷ്ടി​ക്കി​ല്ല എ​ന്നാ​ണ് ബം​ഗാ​ളി​ലെ മ​മ​ത അ​നു​കൂ​ലി​ക​ൾ വാ​ദി​ക്കു​ന്ന​ത്. പാ​ർ​ട്ടി​യി​ൽ എ​ല്ലാം ദീ​ദി​യാ​ണ്. അ​വ​ർ​ക്കു വേ​ണ്ടി​യാ​ണു ജ​ന​ങ്ങ​ൾ വോ​ട്ടു​ചെ​യ്യു​ന്ന​ത്. മു​ക​ൾ റോ​യ് പാ​ർ​ട്ടി വി​ടു​മെ​ന്നു നേ​ര​ത്തേ ത​ന്നെ വ്യ​ക്ത​മാ​യ​താ​ണ്. റോ​യ് എ​ങ്ങോ​ട്ടു​പോ​കു​മെ​ന്ന് എ​ല്ലാ​വ​ർ​ക്കു​മ​റി​യാം. തൃ​ണ​മൂ​ലി​നെ ത​ള​ർ​ത്താ​നാ​ണു റോ​യ് ശ്ര​മി​ച്ച​ത്.
അ​ത​റി​യു​ന്ന ജ​ന​ങ്ങ​ൾ ഒ​രി​ക്ക​ലും അ​ദ്ദേ​ഹ​ത്തെ അ​നു​കൂ​ലി​ക്കി​ല്ല. തൃ​ണ​മൂ​ലി​ന് ഒ​രു ത​ര​ത്തി​ലും തി​രി​ച്ച​ടി​യാ​വി​ല്ല റോ​യി​യു​ടെ​ചു​വ​ടു​മാ​റ്റം-​അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഈ ​വാ​ദ​ത്തി​ൽ ക​ഴ​മ്പി​ല്ലാ​തി​ല്ല​താ​നും.
ഇ​ട​തു​പ​ക്ഷ​ത്തെ പി​ന്ത​ള്ളി ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു ക‍യ​റു​ന്നു​ണ്ട് ബം​ഗാ​ളി​ലെ ബി​ജെ​പി​യെ​ന്ന​തു നേ​ര്. പ​ക്ഷേ, മ​മ​ത​യെ പി​ടി​ച്ചു​കെ​ട്ടാ​ൻ ത​ക്ക ക​രു​ത്തു നേ​ട​ണ​മെ​ങ്കി​ൽ ഇ​നി​യു​മേ​റെ മു​ന്നോ​ട്ടു​പോ​ക​ണം പാ​ർ​ട്ടി. ന​ല്ലൊ​രു ഹെ​വി​വെ​യ്റ്റ് സം​സ്ഥാ​ന നേ​താ​വ് ബം​ഗാ​ളി​ൽ ബി​ജെ​പി​ക്കി​ല്ല. അ​തൊ​രു വ​ലി​യ പോ​രാ​യ്മ ത​ന്നെ​യാ​ണ്. ഈ ​വി​ട​വു നി​ക​ത്താ​ൻ ഉ​പ​ക​രി​ക്കും മു​കു​ൾ റോ​യ്.
ഹി​ന്ദു​ത്വ രാ​ഷ്ട്രീ​യ​ത്തി​നു പു​റ​ത്തു​നി​ന്നൊ​രു ഹെ​വി​വെ​യ്റ്റ് നേ​താ​വ് വ​രു​ന്ന​തു ബം​ഗാ​ളി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ബി​ജെ​പി​ക്കു ന​ല്ല​താ​ണ്. ത​ങ്ങ​ളു​ടെ സം​സ്കാ​ര​ത്തി​നു ചേ​രു​ന്ന​ത​ല്ല ഹി​ന്ദു​ത്വ രാ​ഷ്ട്രീ​യ അ​ജ​ൻ​ഡ എ​ന്നു ക​രു​തു​ന്ന​വ​രു​മാ​യി പാ​ർ​ട്ടി​ക്കു​ള്ള അ​ക​ൽ​ച്ച കു​റ​യ്ക്കാ​ൻ റോ​യി​ക്കാ​വും.
ടി​എം​സി​യു​ടെ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ മു​കു​ൾ റോ​യ് ഒ​രു​കാ​ല​ത്ത് പാ​ർ​ട്ടി​യി​ലെ ര​ണ്ടാ​മ​ൻ ത​ന്നെ​യാ​യി​രു​ന്നു. മ​മ​ത​യു​ടെ അ​ഹ​മ്മ​ദ് പ​ട്ടേ​ൽ എ​ന്നു ചി​ല​ർ വി​ശേ​ഷി​പ്പി​ച്ചി​രു​ന്നു അ​ദ്ദേ​ഹ​ത്തെ. ത​ന്ത്ര​ങ്ങ​ൾ, സം​ഘാ​ട​ന​പാ​ട​വം, തെ​ര​ഞ്ഞെ​ടു​പ്പു മാ​നെ​ജ്മെ​ന്‍റ് എ​ന്നി​വ​യി​ലെ​ല്ലാം മി​ടു​ക്ക​ൻ. സം​സ്ഥാ​ന​ത്ത് ടി​എം​സി കെ​ട്ടി​പ്പ​ടു​ത്ത​തി​ൽ റോ​യി​ക്കു​ള്ള പ​ങ്ക് ആ​ർ​ക്കും നി​ഷേ​ധി​ക്കാ​ൻ ക​ഴി​യി​ല്ല.
പ​ക്ഷേ, അ​തെ​ല്ലാം പ​ഴ​ങ്ക​ഥ. മ​മ​ത​യി​ൽ നി​ന്ന് ഏ​റെ അ​ക​ന്നു ക​ഴി​ഞ്ഞി​രു​ന്നു റോ​യ് സ​മീ​പ​കാ​ല​ത്ത്. മു​ൻ കേ​ന്ദ്ര മ​ന്ത്രി​യും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ റോ​യി​യെ ഗ​താ​ഗ​തം, ടൂ​റി​സം, സാം​സ്കാ​രി​ക കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള പാ​ർ​ല​മെ​ന്‍റ​റി സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തു നി​ന്ന് ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ മാ​റ്റി മ​മ​ത. പ​ക​രം ആ ​സ്ഥാ​നം ന​ൽ​കി​യ​ത് ടി​എം​സി​യു​ടെ രാ​ജ്യ​സ​ഭാ നേ​താ​വ് ഡെ​റി​ക് ഒ​ബ്രി​യ​ന്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പാ​ർ​ല​മെ​ന്‍റ​റി ഉ​പ​ദേ​ശ​ക സ​മി​തി​യി​ൽ റോ​യി​ക്കു പ​ക​രം മ​നീ​ഷ് ഗു​പ്ത വ​ന്നു. ഏ​താ​നും ദി​വ​സം മു​ൻ​പ് പാ​ർ​ട്ടി​യു​ടെ ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​സ്ഥാ​ന​വും പോ​യി.
ഈ ​സ്ഥാ​നം ത​ന്നെ വേ​ണ്ടെ​ന്നു മ​മ​ത തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ടി​എം​സി​യു​ടെ പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ മു​ൻ റെ​യ്‌​ൽ​വേ മ​ന്ത്രി​യാ​യ റോ​യി. ആ ​സ്ഥാ​ന​മാ​ണ് ഇ​ന്ന​ലെ രാ​ജി​വ​ച്ച​ത്.
പാ​ർ​ട്ടി​യി​ൽ ഒ​തു​ക്ക​പ്പെ​ടാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് റോ​യ് ബി​ജെ​പി​യു​മാ​യി അ​ടു​ക്കാ​ൻ തു​ട​ങ്ങി​യ​തെ​ന്നും ബി​ജെ​പി​യു​മാ​യു​ള്ള അ​ടു​പ്പം ക​ണ്ട​റി​ഞ്ഞാ​ണ് മ​മ​ത ഒ​തു​ക്കി​മാ​റ്റി​യ​തെ​ന്നും ര​ണ്ടു​ത​ര​ത്തി​ൽ വി​ശ​ക​ല​ന​ങ്ങ​ളു​ണ്ട്. 2015ൽ ​ശാ​ര​ദ ചി​ട്ടി ഫ​ണ്ട് അ​ഴി​മ​തി​ക്കേ​സി​ൽ സി​ബി​ഐ​യു​ടെ ചോ​ദ്യം ചെ​യ്യ​ലി​നോ​ടു റോ​യ് സ​ഹ​ക​രി​ച്ച​പ്പോ​ൾ മു​ത​ൽ മ​മ​ത​യ്ക്ക് അ​ദ്ദേ​ഹ​ത്തി​ലു​ള്ള വി​ശ്വാ​സം ന​ഷ്ട​മാ​യി​എ​ന്ന​താ​ണു വാ​സ്ത​വം. മു​കു​ൾ റോ​യി​യെ​യും അ​നു​യാ​യി​ക​ളെ​യും പാ​ർ​ട്ടി​യി​ൽ നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തു മ​മ​ത.
പി​ന്നീ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു മു​ന്നി​ൽ​ക്ക​ണ്ടാ​ണു തി​രി​ച്ചെ​ടു​ത്ത​ത്. പ​ക്ഷേ, മ​മ​ത​യു​ടെ പ​ഴ​യ വി​ശ്വാ​സം ഒ​രി​ക്ക​ലും തി​രി​ച്ചെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല റോ​യി​ക്ക്. റോ​യ് എ​ങ്ങോ​ട്ടു​വേ​ണ​മെ​ങ്കി​ലും പോ​ക​ട്ടെ എ​ന്നു തീ​രു​മാ​നി​ച്ചു ക​ഴി​ഞ്ഞി​രു​ന്നു യാ​തൊ​രു കൂ​സ​ലു​മി​ല്ലാ​തെ മ​മ​ത.