FLASH NEWS
Breaking News
സോളാർ കേസിൽ പുതിയ പരാതിയുമായി സരിത
kerala

വിഴിഞ്ഞം തുറമുഖകരാറിൽ ക്രമക്കേടുണ്ടെന്ന് സർക്കാർ

Tuesday, Sep 26, 2017,13:41 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ കരാറിൽ ക്രമക്കേടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സിഎജി റിപ്പോർട്ടിൽ ഇത് വ്യക്തമാണെന്നും കൂടുതൽ പരിശോധന നടത്താൻ ജസ്റ്റീസ് സിഎൻ രാമചന്ദ്രൻനായർ അധ്യക്ഷനായ മൂന്നംഗസമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനപടികൾ സ്വീകരിക്കുമെന്നും സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. എന്നാൽ കരാറിൽ ക്രമക്കേട് നടന്നിട്ടില്ലെന്ന് കാണിച്ച് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽ‌കി.