FLASH NEWS
Breaking News
എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിയുടെ മുന്നേറ്റം
kerala

ഫാസിസത്തെ ചെറുക്കാന്‍ ഇടതുപക്ഷം മാത്രം മതിയെന്നു പറഞ്ഞാല്‍ അത് അഹങ്കാരം: കാനം രാജേന്ദ്രന്‍

Tuesday, Sep 26, 2017,21:13 IST By സ്വന്തം ലേഖകൻ A A A

കോഴിക്കോട്: രാജ്യത്തെ വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ ചെറുക്കാന്‍ ഇടതുപക്ഷം മാത്രം മതിയെന്നു പറഞ്ഞാല്‍ അത് അഹങ്കാരമാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എന്റെ ഒരു സുഹൃത്തിനു ഫാസിസം എത്തിയോ എന്നു സംശയമാണ്. ഫാസിസം എവിടെ എത്തി, എത്ര സെന്റിമീറ്ററായി എന്നു നോക്കേണ്ട സമയമല്ല. അതുനോക്കിയിരുന്നാല്‍ ഫാഷിസം എത്തുമ്പോള്‍ നമ്മള്‍ ജീവനോടെ ഉണ്ടാകില്ലെന്നും കാനം പറഞ്ഞു. ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ സ്വാധീനം എന്താണെന്നു നമുക്ക് അറിയാവുന്നതല്ലേയെന്നും കാനം ചോദിച്ചു. എഐടിയുസി ഫാസിസ്റ്റ് വിരുദ്ധ തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം രാജേന്ദ്രന്‍.