FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
kerala

സോ​ളാ​ർ ക​മ്മി​ഷ​ൻ റി​പ്പോ​ർ​ട്ട് ഇ​ന്ന്

Tuesday, Sep 26, 2017,10:07 IST By മെട്രൊ വാർത്ത A A A

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് രാ​ഷ്ട്രീ​യ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച സോ​ളാ​ര്‍ ത​ട്ടി​പ്പി​ന്‍റെ അ​നേ​ഷ​ണ​റി​പ്പോ​ര്‍ട്ട് ജ​സ്റ്റി​സ് ജി. ​ശി​വ​രാ​ജ​ന്‍ ക​മ്മി​ഷ​ന്‍ ഇ​ന്നു സം​സ്ഥാ​ന സ​ര്‍ക്കാ​രി​നു സ​മ​ര്‍പ്പി​ക്കും. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് മൂ​ന്നു​വ​ര്‍ഷ​വും 11 മാ​സ​വും പി​ന്നി​ട്ട​പ്പോ​ഴാ​ണ് റി​പ്പോ​ര്‍ട്ട് പൂ​ര്‍ണ​മാ​യും ത​യാ​റാ​ക്കാ​നാ​യ​ത്. റി​പ്പോ​ര്‍ട്ടി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ പു​റ​ത്തു​വ​രു​ന്ന​തോ​ടെ സോ​ളാ​ര്‍ വി​വാ​ദം ആ​ളി​ക്ക​ത്തു​മെ​ന്നാ​ണു സൂ​ച​ന.
റി​പ്പോ​ർ​ട്ടി​ൽ മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​ക്കെ​തി​രേ നേ​രി​ട്ട് പ​രാ​മ​ർ​ശ​മു​ണ്ടെ​ന്ന് മെ​ട്രൊ വാ​ർ​ത്ത നേ​ര​ത്തേ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. സോ​ളാ​ര്‍ ത​ട്ടി​പ്പു സം​ബ​ന്ധി​ച്ച് പ്ര​മു​ഖ​രി​ലേ​ക്ക് ആ​ക്ഷേ​പം നീ​ളു​ക​യും സം​സ്ഥാ​ന​ത്താ​കെ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ഉ​യ​ര്‍ന്നു​വ​രി​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ന്ന​ത്തെ യു​ഡി​എ​ഫ്. സ​ര്‍ക്കാ​രാ​ണു സോ​ളാ​ര്‍ ത​ട്ടി​പ്പു സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ജു​ഡീ​ഷ്യ​ല്‍ ക​മ്മി​ഷ​നെ നി​യ​മി​ച്ച​ത്.
2013 ഒ​ക്റ്റോ​ബ​ര്‍ 26നു ​നി​ല​വി​ല്‍ വ​ന്ന ക​മ്മി​ഷ​ന്‍ 353 സി​റ്റി​ങ്ങു​ക​ള്‍ ന​ട​ത്തി. ഇ​തി​ല്‍ 343 ഉം ​തെ​ളി​വു​ശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു. 214 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ച ക​മ്മി​ഷ​ന്‍ ഇ​വ​രി​ല്‍നി​ന്നും ശേ​ഖ​രി​ച്ച മൊ​ഴി​ക​ള്‍ 8,464 പേ​ജു​ക​ളി​ലാ​ണു രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. പ​ത്ര​വാ​ര്‍ത്ത​ക​ള്‍ ഉ​ള്‍പ്പെ​ടെ 972 രേ​ഖ​ക​ളാ​ണു ക​മ്മി​ഷ​ന്‍ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി​യ​ത്.
മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ചാ​ണ്ടി, മ​ന്ത്രി​മാ​രാ​യി​രു​ന്ന ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദ്, എ.​പി. അ​നി​ല്‍കു​മാ​ര്‍, കോ​ണ്‍ഗ്ര​സ് നേ​താ​വ് ത​മ്പാ​നൂ​ര്‍ ര​വി എ​ന്നി​വ​ര്‍ക്കെ​തി​രേ സ​രി​ത ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച​ത് സോ​ളാ​ര്‍ ക​മ്മി​ഷ​ന്‍ സി​റ്റി​ങ്ങി​ലാ​ണ്. ഈ ​ആ​രോ​പ​ണ​ങ്ങ​ള്‍ക്കു മു​ന്‍പു​വ​രെ കേ​വ​ലം സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​മാ​യാ​ണു സോ​ളാ​ര്‍ ത​ട്ടി​പ്പി​നെ പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. സ​രി​ത​യു​ടെ വി​വാ​ദ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളോ​ടെ സം​ഭ​വ​ത്തി​ന് രാ​ഷ്ട്രീ​യ മാ​നം കൈ​വ​ന്നു. യു​ഡി​എ​ഫി​നെ​യും പ്ര​ത്യേ​കി​ച്ച് കോ​ണ്‍ഗ്ര​സി​നെ​യും ഏ​റെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ നാ​ളു​ക​ളാ​യി​രു​ന്നു അ​ത്.
ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി മ​ണി​ക്കൂ​റു​ക​ളോ​ളം ജു​ഡീ​ഷ്യ​ല്‍ ക​മ്മി​ഷ​നു മു​ന്നി​ല്‍ ഹാ​ജ​രാ​യി മൊ​ഴി ന​ല്‍കേ​ണ്ടി വ​ന്നു. ഡി​ജി​പി ഉ​ള്‍പ്പെ​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ​യും ക​മ്മി​ഷ​ന്‍ വി​ളി​ച്ചു​വ​രു​ത്തി തെ​ളി​വെ​ടു​ത്തു. സി​റ്റി​ങ്ങി​ലു​ട​നീ​ളം മു​ഖ്യ​പ്ര​തി സ​രി​ത നാ​യ​രു​ടെ മ​ല​ക്കം​മ​റി​ച്ചി​ലി​നും ക​മ്മി​ഷ​ന്‍ സാ​ക്ഷ്യം വ​ഹി​ച്ചു. ഒ​രു ഘ​ട്ട​ത്തി​ല്‍ സ​രി​ത​യെ വി​സ്ത​രി​ക്കേ​ണ്ട​തി​ല്ലെ​ന്നു കൂ​ടി ക​മ്മി​ഷ​ന്‍ നി​ല​പാ​ടു സ്വീ​ക​രി​ച്ചി​രു​ന്നു. ക​മ്മി​ഷ​ന്‍ സി​റ്റി​ങ് ഒ​രു ഘ​ട്ടം ക​ട​ന്ന​തോ​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ള്‍ക്കു പു​റ​മേ ലൈം​ഗി​ക ആ​രോ​പ​ണ​ങ്ങ​ളും ഉ​യ​ര്‍ന്നു.
സ​രി​ത​യി​ല്‍നി​ന്നു മൊ​ഴി എ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​വാ​ദ ലൈം​ഗി​ക ആ​രോ​പ​ണം ഉ​യ​ര്‍ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് സോ​ളാ​ര്‍ ക​മ്മി​ഷ​നി​ല്‍ സ​രി​ത ര​ഹ​സ്യ​മൊ​ഴി ന​ല്‍കി.
മു​ദ്ര​വ​ച്ച ക​വ​റി​ല്‍ നി​ര​വ​ധി തെ​ളി​വു​ക​ളും ക​മ്മി​ഷ​നു കൈ​മാ​റി​യി​രു​ന്നു.