FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
kerala

കോഴിക്കോട് ഐഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു

Wednesday, Sep 27, 2017,16:50 IST By സ്വന്തം ലേഖകൻ A A A

കോഴിക്കോട്: ഐഫോണ്‍ 6 എസ് പൊട്ടിത്തെറിച്ച് കോഴിക്കോട് യുവാവിന് പരുക്ക്. കോഴിക്കോട് നന്മണ്ട കുറൂളിത്താഴം കുറൂളിപ്പറമ്പത്ത് ഇസ്മായിലിന്റെ മകന്‍ ജാഷിദിന് തുടയില്‍ ആഴത്തില്‍ പൊള്ളലേറ്റു. ചൊവ്വാഴ്ച രാവിലെ കാറിലേക്കു കയറാന്‍ തുടങ്ങുമ്പോഴാണ് പോക്കറ്റില്‍വച്ച് ഫോണ്‍ പൊട്ടിത്തെറിച്ചതെന്ന് ജാഷിദ് പറഞ്ഞു. കഴിഞ്ഞദിവസമാണ് ജാഷിദ് ഈ ഫോണ്‍ വാങ്ങിയത്. ഫോണ്‍ ഏതാണ്ടു പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ജീന്‍സിന്റെ പോക്കറ്റും കരിഞ്ഞു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ യുവാവ് പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. ആപ്പിള്‍ കമ്പനിക്കും പരാതി നല്‍കുമെന്ന് ജാഷിദിന്‍ പറഞ്ഞു.