FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
Editorial

ആ​വേ​ശ​ത്തോ​ടെ എ​തി​രേ​ൽ​ക്കാം, അ​ണ്ട​ർ 17 ഫു​ട്ബോ​ളി​നെ

Thursday, Sep 28, 2017,10:15 IST By മെട്രൊ വാർത്ത A A A

കേ​ര​ള​ത്തി​ൽ ഇ​ന്ന​ലെ പ​ലേ​ട​ത്തും ഒ​റ്റ​പ്പെ​ട്ട മ​ഴ പെ​യ്തു. എ​ന്നാ​ൽ, സം​സ്ഥാ​ന​മെ​മ്പാ​ടും ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ത​ൽ ആ​ർ​ത്തു പെ​യ്ത​ത് ഗോ​ൾ​മ​ഴ​യാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മ​ട​ക്കം രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ളും സ​മൂ​ഹ​ത്തി​ന്‍റെ നാ​ന​തു​റ​ക​ളി​ലു​മു​ള്ള പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു ഫു​ട്ബോ​ൾ പ്രേ​മി​ക​ളു​മാ​ണ് കേ​ര​ള​ത്തി​ന്‍റെ എ​ക്കാ​ല​ത്തെ​യും വ​ലി​യ കാ​യി​ക വി​നോ​ദ​മാ​യ കാ​ൽ​പ്പ​ന്തു വി​ള​യാ​ട്ട​ത്തി​ന്‍റെ പ്ര​ചാ​ര​ക​രാ​യ​ത്. അ​ടു​ത്ത​മാ​സം ഏ​ഴു മു​ത​ൽ 22 വ​രെ കൊ​ച്ചി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു അ​ന്താ​രാ​ഷ്‌‌​ട്ര സ്റ്റേ​ഡി‍യ​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന അ​ണ്ട​ർ 17 ഫി​ഫ വേ​ൾ​ഡ് ക​പ്പ് ഫു​ട്ബോ​ൾ ചാം​പ്യ​ൻ​ഷി​പ്പി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​ത്തു ല​ക്ഷം ഗോ​ൾ വ​ർ​ഷം ഉ​ത്സ​വ​മാ​ക്കി​യ​ത്.
ഒ​രു കാ​ല​ത്തു ക്രി​ക്ക​റ്റി​നെ​ക്കാ​ൾ പ്ര​ചാ​ര​മു​ണ്ടാ​യി​രു​ന്ന കാ​യി​ക വി​നോ​ദ​മാ​ണു ഫു​ട്ബോ​ൾ. ഒ​രു ദി​വ​സ​ത്തേ​ക്കു​ള്ള ആ​വേ​ശ​വും ക​ഷ്ടി​ച്ച് മൂ​ന്നു മ​ണി​ക്കൂ​ർ നീ​ളു​ന്ന കാ​യി​ക​പൂ​ര​വും ആ​വേ​ശ​ത്തി​ന്‍റെ കൊ​ടു​മു​ടി ക​യ​റ്റു​ന്ന ഫു​ട്ബോ​ൾ, പു​രാ​ത​ന കാ​ലം മു​ത​ൽ കാ​യി​ക​പ്രേ​മി​ക​ളു​ടെ ഇ​ഷ്ട വി​നോ​ദ​മാ​ണ്. യൂ​റോ​പ്പും ലാ​റ്റി​ൻ അ​മെ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളും ഏ​താ​നും ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളും മാ​മാ​ങ്ക​മാ​ക്കി​യ ഫു​ട്ബോ​ളി​നെ പ​ക്ഷേ, ഇ​ന്ത്യ​ക്കാ​ർ അ​ത്ര​യ്ക്കു സ്വ​കീ​രി​ച്ചി​രു​ന്നി​ല്ല. ക്രി​ക്ക​റ്റി​ലും ഹോ​ക്കി​യി​ലും ലോ​ക​കി​രീ​ടം ഒ​ന്നി​ലേ​റെ​ത്ത​വ​ണ പൊ​രു​തി നേ​ടി​യി​ട്ടു​ള്ള ഇ​ന്ത്യ, ഫു​ട്ബോ​ളി​ൽ ഫി​ഫ​യു‌​ടെ യോ​ഗ്യ​താ റൗ​ണ്ടു​ക​ളി​ൽ​പ്പോ​ലും ക​ട​ന്നു വ​ന്നി‌​ട്ടി​ല്ല. അ​ണ്ട​ർ 17 അ​ട​ക്ക​മു​ള്ള ഉ​പ​വി​ഭാ​ഗ​ങ്ങ​ളി​ലും ഇ​ന്ത്യ ഭാ​ഗ്യം പ​രീ​ക്ഷി​ച്ചി‌​ട്ടി​ല്ല. അ​ന്താ​രാ​ഷ്‌​ട്ര വേ​ദി​ക​ളി​ലെ ഈ ​പ​രി​ച​യ​ക്കു​റ​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ​ക്കൂ​ടി​യാ​ണ് ഇ​ന്ത്യ​യി​ലേ​ക്ക് അ​ണ്ട​ർ 17 ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളെ​ത്തു​ന്ന​തെ​ന്ന​തു വ​ലി​യ കാ​ര്യം ത​ന്നെ​യാ​ണ്.
മ​റ​ഡോ​ണ​യും പെ​ലെ​യും മെ​സി​യും നെ‍യ്മ​റു​മൊ​ക്കെ നി​റ​ഞ്ഞാ​ടി​യ ഫി​ഫ ഗ്രൗ​ണ്ടു​ക​ളി​ൽ ഇ​ന്ത്യ​യ്ക്ക് അ​ത്ത​ര​ത്തി​ലൊ​രു താ​ര രാ​ജാ​വി​നെ വാ​ർ​ത്തെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. എ​ന്നാ​ൽ, അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​മു​ള്ള പ​രി​ശീ​ല​ന​ങ്ങ​ളും മ​ത്സ​രി​ക്കാ​ൻ അ​വ​സ​ര​ങ്ങ​ളും കി​ട്ടി​യി​രു​ന്നെ​ങ്കി​ൽ ഐ.​എം. വി​ജ​യ​നും ബൈ​ചു​ങ് ബൂ​ടി​യ​യും ലോ​ക​താ​ര​ങ്ങ​ളാ​കു​മാ​യി​രു​ന്നു. ഇ​ന്ത്യ​യു‌​ടെ ഫു​ട്ബോ​ൾ നേ​ട്ട​ങ്ങ​ൾ പ​ര​മാ​വ​ധി സാ​ഫ് ഗെ‍യിം​സ് വ​രെ മാ​ത്രം.
ഫി​ഫ​യു​ടെ പു​തി​യ നി​യ​മ​മ​നു​സ​രി​ച്ച് 23 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രു​ടെ ടീ​മു​ക​ളി​ൽ മാ​ത്രം ക​ളി​ച്ച​വ​ർ​ക്ക് ഏ​തു രാ​ജ്യ​ത്തേ​ക്കും കൂ​ടു​മാ​റി ലോ​ക​ക​പ്പി​ൽ ക​ളി​ക്കാം. പ​ക്ഷേ, ആ ​രാ​ജ്യ​ത്തി​ന്‍റെ പൗ​ര​ത്വം വേ​ണ​മെ​ന്നു മാ​ത്രം. അ​ടു​ത്തി​ടെ തു​ട​ങ്ങി​യ ഐ​പി​എ​ൽ ഫു​ട്ബോ​ൾ, അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി നി​ല​നി​ൽ​ക്കു​ന്ന സ​ന്തോ​ഷ് ട്രോ​ഫി, നി​റം മ​ങ്ങി‍യ ഫെ​ഡ​റേ​ഷ​ൻ ക​പ്പ്, പേ​രി​നു മാ​ത്രം അ​ന്താ​രാ​ഷ്‌​ട്രം എ​ന്നു വി​ളി​ക്കു​ന്ന നെ​ഹ്‌​റു ക​പ്പ് തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളാ​ണ് ഇ​ന്ത്യ​യി​ൽ ഫു​ട്ബോ​ളി​നെ നി​ല​നി​ർ​ത്തു​ന്ന​ത്. ഐ​പി​എ​ല്ലി​ല​ട​ക്കം ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ മു​ട​ക്കി വി​ദേ​ശ താ​ര​ങ്ങ​ളെ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഫു​ട്ബോ​ൾ ക്ല​ബു​ക​ളു​ണ്ട്.
അ​പ്പോ​ഴും ഇ​ന്ത്യ​യി​ൽ ജ​നി​ക്കു​ക​യോ, ഇ​വി‌​ടെ പി​തൃ​ത്വ​മോ അ​വ​കാ​ശ​പ്പെ​ടു​ന്ന നി​ര​വ​ധി ക​ളി​ക്കാ​ർ വി​ദേ​ശ​മ​ണ്ണി​നു വേ​ണ്ടി​യും ജേ​ഴ്സി അ​ണി​യു​ന്നു. ഇം​ഗ്ലീ​ഷ് ലീ​ഗി​ലെ ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡ് ടീ​മി​ലെ മ​കൈ്ക​ൽ ചോ​പ്ര, ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ്രീ​മി​യ​ർ ലീ​ഗി​ലെ ദി​ല​ൻ പി​ള്ള, ഡ​ച്ച് ക്ല​ബ് ഫെ​യ്നൂ​ർ​ദി​ന്‍റെ റി​സ​ർ​വ് താ​രം രെ​ഷം സ​ർ​ദാ​ർ, ബ്ര​സീ​ൽ മൂ​ന്നാം ഡി​വി​ഷ​ൻ പ്ലെ​യ​ർ ര​ൺ​വീ​ർ സി​ങ് തു​ട​ങ്ങി​യ​വ​ർ അ​ന്താ​രാ​ഷ്ട്ര വേ​ദി​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന ഇ​ന്ത്യ​ൻ ക​ളി​ക്കാ​രാ​ണ്. ഫു​ട്ബോ​ളി​ന്‍റെ ശ​വ​പ്പ​റ​മ്പാ​യി മാ​റി​യി​രു​ന്നു കേ​ര​ളം. ക്രി​ക്ക​റ്റി​ന്‍റെ അ​തി​പ്ര​സ​ര​ത്തി​ൽ ന​മ്മു‌​ടെ നാ​ട്ടു​കൂ​ട്ട​ങ്ങ​ളി​ലെ ഫു​ട്ബോ​ൾ പ്രേ​മി​ക​ളും വ​ഴി​പി​ഴ​ച്ചു പോ​യ​താ​ണു കാ​ര​ണം. ഒ​രു കാ​ല​ത്ത് കൊ​ല്ല​ത്തും മ​ല​പ്പു​റ​ത്തും കോ​ഴി​ക്കോ​ട്ടു​മൊ​ക്കെ ആ​വേ​ശ​പ്പെ​രു​മ​ഴ പെ​യ്യി​ച്ച ക്ല​ബ് ഫു​ട്ബോ​ൾ ഇ​ന്നു കാ​ണാ​നേ​യി​ല്ല. അ​ഞ്ചു ത​വ​ണ ദേ​ശീ​യ കി​രീ​ടം ചൂ​ടി​യി​ട്ടു​ള്ള കേ​ര​ളം, ഒ​ട്ടേ​റെ​ത്ത​വ​ണ ലീ​ഗ് പോ​രാ​ട്ട​ത്തി​ൽ​ത്ത​ന്നെ സു​ല്ലി​ട്ട് മ​ട​ങ്ങി‍യി​ട്ടു​ണ്ട്.
ഈ ​പോ​രാ​യ്മ​ക​ളു‌​ടെ​യും അ​പ​മാ​ന​ങ്ങ​ളു​ടെ​യും ഇ​ട​യി​ലേ​ക്കാ​ണ് അ​ണ്ട​ർ 17 ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ​ക്കു കൊ​ച്ചി ക​ലൂ​രി​ലെ രാ​ജ്യാ​ന്ത​ര സ്റ്റേ​ഡി​യം അ​ണി​ഞ്ഞൊ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​നി​യു​ള്ള ഒ​രു മാ​സ​ക്കാ​ലം കേ​ര​ള​ത്തി​ൽ ഫു​ട്ബോ​ൾ ല​ഹ​രി ക​ത്തി​പ്പ​ട​രും. അ​തി​ന്‍റെ ഉ​ണ​ർ​ത്തു​പാ​ട്ടാ​ണ്, സം​സ്ഥാ​ന​ത്തെ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലും ഇ​ന്ന​ലെ ഉ​യ​ർ​ന്നു കേ​ട്ട​ത്. അ​ണ്ട​ർ 17 ഫി​ഫ ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ന് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി വേ​ദി​യൊ​രു​ക്കു​ന്ന കേ​ര​ളം, ലോ​ക ഫു​ട്ബോ​ളി​ൽ പു​തി​യ ച​രി​ത്രം സൃ​ഷ്ടി​ക്കു​ന്നു. ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ ടെ​ണ്ടു​ൽ​ക്ക​റു​ടെ അ​നു​ഗ്ര​ഹാ​ശി​സു​ക​ളോ‌​ടെ, പി​റ​വി​കൊ​ണ്ട കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ​പ്പോ​ലു​ള്ള ക്ല​ബ് ഫു​ട്ബോ​ളി​ന്‍റെ ബാ​ല​പാ​ഠം പ​രി​ശീ​ലി​ക്കു​ന്ന കേ​ര​ള​ത്തി​ന് മി​നി ഫി​ഫ ലോ​ക ചാം​പ്യ​ൻ​ഷി​പ്പ് പു​ത്ത​നു​ണ​ർ​വാ​കും; ഇ​ന്ന​ലെ പെ‍യ്ത ഗോ​ൾ​മ​ഴ​യു​ടെ ആ​വേ​ശം ചോ​രാ​തെ സൂ​ക്ഷി​ച്ചാ​ൽ.