FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
Articles

സി​നി​മ​യ്ക്കു പ്രാ​ധാ​ന്യം ന​ല്‍കി​യ പ്രേ​ക്ഷ​ക​ര്‍

Sunday, Oct 1, 2017,11:09 IST By എ.എസ് സൂര്യ A A A

മ​ല​യാ​ള സി​നി​മ ക​ര​ക​യ​റു​ക​യാ​ണ്. ഓ​ണ​ത്തി​നു​ണ്ടാ​യ വീ​ഴ്ച​യ്ക്ക് ശേ​ഷം പ​തി​യെ ക​ര​ക​യ​റി തു​ട​ങ്ങി. ഓ​ണം സി​നി​മ​ക​ള്‍ക്ക് ശേ​ഷ​മു​ള്ള റി​ലീ​സു​ക​ളെ പ്രേ​ക്ഷ​ക​ര്‍ സ്വീ​ക​രി​ച്ചു തു​ട​ങ്ങി​യി​രി​ക്കു​ന്നു. കാ​മ്പു​ള്ള ക​ഥ​യും മി​ക​ച്ച സം​വി​ധാ​ന​വും നൂ​ത​ന പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി ചി​ത്ര​ങ്ങ​ള്‍ തി​യെ​റ്റ​റു​ക​ളി​ല്‍ പ്രേ​ക്ഷ​ക​രെ എ​ത്തി​ച്ചു. പ​റ​വ​യി​ല്‍ തു​ട​ങ്ങി​യ വി​ജ​യ യാ​ത്ര പു​തി​യ റി​ലീ​സ് ചി​ത്ര​ങ്ങ​ളും തു​ട​രു​ന്നു. ഷെ​ര്‍ല​ക് ടോം​സ്, ഉ​ദാ​ഹ​ര​ണം സു​ജാ​ത, രാ​മ​ലീ​ല തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ള്‍ മോ​ശ​മ​ല്ലാ​ത്ത ക​ല​ക്ഷ​ന്‍ നേ​ടു​ന്നു​ണ്ട്. ഇ​തി​ല്‍ ദി​ലീ​പ് നാ​യ​ക​നാ​കു​ന്ന രാ​മ​ലീ​ല​യും മ​ഞ്ജു വാ​ര്യ​ര്‍ നാ​യി​ക ആ​കു​ന്ന ഉ​ദാ​ഹ​ര​ണം സു​ജാ​ത​യു​മാ​ണ് പ്രേ​ക്ഷ​ക​ര്‍ കാ​ത്തി​രു​ന്ന ചി​ത്ര​ങ്ങ​ള്‍.
വി​വാ​ദ​ങ്ങ​ളെ തു​ട​ര്‍ന്നു പ​ല ത​വ​ണ റി​ലീ​സ് മാ​റ്റി വ​ച്ച ദി​ലീ​പി​ന്‍റെ രാ​മ​ലീ​ല പ്രേ​ക്ഷ​ക​ര്‍ എ​ങ്ങ​നെ സ്വീ​ക​രി​ക്കു​മെ​ന്ന ആ​ശ​ങ്ക നി​ല​നി​ന്നി​രു​ന്നു. പ്ര​തി​ഷേ​ധ​ങ്ങ​ളും പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. ദീ​ലി​പി​നെ​തി​രാ​യി ക​രു​ക്ക​ള്‍ നീ​ക്കി​യെ​ന്ന ആ​രോ​പ​ണ​ത്തി​നു വി​ധേ​യ ആ​യ മ​ഞ്ജു വാ​ര്യ​രു​ടെ സി​നി​മ​യെ ഫാ​ന്‍സ് അ​സോ​സി​യേ​ഷ​ന്‍കാ​ര്‍ എ​ങ്ങ​നെ നേ​രി​ടു​മെ​ന്ന ആ​ശ​ങ്ക​യും നി​ല​നി​ന്നി​രു​ന്നു. എ​ന്നാ​ല്‍ സി​നി​മാ താ​ര​ങ്ങ​ള​ല്ല സി​നി​മ​യാ​ണു സ്വീ​ക​രി​ക്ക​പ്പെ​ടു​ന്ന​തെ​ന്നു മ​ല​യാ​ളി​ക​ള്‍ ഒ​രി​ക്ക​ല്‍ കൂ​ടി തെ​ളി​യി​ച്ചു. ഫാ​ന്‍സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ സ​ഭ്യ​ത​യു​ടെ പ​രി​ധി​ക​ള്‍ ലം​ഘി​ക്കു​ന്ന​തു സ്ഥി​രം സം​ഭ​വ​മാ​യ​ത് കൊ​ണ്ടു​ള്ള ആ​ശ​ങ്ക​ക​ള്‍ ത​ന്നെ​യാ​യി​രു​ന്നു പൊ​തു​വെ ഉ​ണ്ടാ​യി​രു​ന്ന​ത്.
ഉ​ദാ​ഹ​ര​ണം സു​ജാ​ത ഒ​രു സാ​ധാ​ര​ണ ക​ഥ ച​ര്‍ച്ച​യ്‌​ക്കെ​ടു​ത്ത​പ്പോ​ള്‍ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ കൊ​ള്ള​രു​താ​യ്മ​ക​ളാ​യി​രു​ന്നു രാ​മ​ലീ​ല ച​ര്‍ച്ച​യ്‌​ക്കെ​ടു​ത്ത​ത്. നാ​യ​ക കേ​ന്ദ്രീ​കൃ​ത സി​നി​മ​യാ​യി​രു​ന്നു ഇ​ത്. ഉ​ദാ​ഹ​ര​ണം സു​ജാ​ത​യാ​ക​ട്ടെ നാ​യ​ക​നു പ്രാ​ധാ​ന്യ​മി​ല്ലാ​ത്ത നാ​യി​കാ കേ​ന്ദ്രീ​കൃ​ത ചി​ത്ര​വും. സ​മൂ​ഹ​ത്തി​ലെ ര​ണ്ടു വി​ഷ​യ​ങ്ങ​ള്‍ ത​ന്നെ​യാ​യി​രു​ന്നു ഈ ​ര​ണ്ടു ചി​ത്ര​ങ്ങ​ളും കൈ​കാ​ര്യം ചെ​യ്ത​ത്. ഒ​രു സാ​ധാ​ര​ണ​ക്കാ​രി​യു​ടെ ജീ​വി​ത വ്യ​ഥ​ക​ളാ​യി​രു​ന്നു ഉ​ദാ​ഹ​ര​ണം സു​ജാ​ത ച​ര്‍ച്ച ചെ​യ്ത​ത്. മ​ക​ള്‍ക്കാ​യി ജീ​വി​ക്കു​ന്ന അ​മ്മ​യോ​ട് അ​മ്മ​യു​ടെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കാ​ത്ത മ​ക​ള്‍ വി​ളി​ച്ചു പ​റ​യു​ന്ന തോ​ന്ന്യാ​സ​ങ്ങ​ള്‍ പ്രേ​ക്ഷ​ക​രെ വേ​ദ​നി​പ്പി​ക്കും. ജ​ന​റേ​ഷ​ന്‍ ഗ്യാ​പ്പ് എ​ന്നാ​ശ്വ​സി​ക്കു​മ്പോ​ഴും ഈ ​സീ​നു​ക​ള്‍ മ​ന​സി​ലെ​വി​ടെ​യോ വേ​ദ​ന സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ സി​നി​മ​യും ക​ഥാ​പാ​ത്ര​ങ്ങ​ളും യാ​ഥാ​ര്‍ഥ്യ​ത്തോ​ടു കൂ​ടു​ത​ല്‍ അ​ടു​ത്തു നി​ല്‍ക്കു​ന്നു​വെ​ന്നു വ്യ​ക്തം. വെ​ല്ലു​വി​ളി​ക​ള്‍ വി​ല്ല​നാ​കു​ന്ന സി​നി​മ​യി​ല്‍ വി​ല്ല​നെ ജ​യി​ക്കു​ന്ന അ​മ്മ സ്ത്രീ​യു​ടെ പോ​രാ​ട്ട വീ​ര്യ​ത്തി​ന് ഉ​ദാ​ഹ​ര​ണം ത​ന്നെ. സി​നി​മ ച​ര്‍ച്ച ചെ​യ്യു​ന്ന വി​ഷ​യം പ​ഴ​യ​താ​ണെ​ങ്കി​ലും പു​തു​മ തോ​ന്നി​പ്പി​ക്കു​ന്ന​തി​ല്‍ സം​വി​ധാ​യ​ക​ന്‍ വി​ജ​യി​ച്ചു. ന​വാ​ഗ​ത സം​വി​ധാ​യ​ക​ന്‍ പ്ര​വീ​ണ്‍ സി. ​ജോ​സ​ഫാ​ണു സം​വി​ധാ​യ​ക​ന്‍. മ​ഞ്ജു വാ​ര്യ​ര്‍ സു​ജാ​ത കൃ​ഷ്ണ​നെ മ​നോ​ഹ​ര​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ തി​രി​ച്ചു വ​ര​വി​ന് ശേ​ഷം മ​ഞ്ജു ചെ​യ്ത ഭൂ​രി​ഭാ​ഗം ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും സു​ജാ​ത ഓ​ര്‍മി​പ്പി​ക്കു​ന്നു. ര​ണ്ടാം വ​ര​വി​ല്‍ മ​ഞ്ജു പൊ​രു​തി ജ​യി​ക്കു​ന്ന സ്ത്രീ​യാ​യി ആ​വ​ര്‍ത്തി​ച്ചെ​ത്തു​ന്ന​ത് ഒ​രു പ​ക്ഷെ പ്രേ​ക്ഷ​ക​ര്‍ ഇ​നി സ​ഹി​ച്ചെ​ന്നു വ​രി​ല്ല.
വി​വാ​ദ​ങ്ങ​ള്‍ക്കു മു​ന്‍പു ദി​ലീ​പ് പൂ​ര്‍ത്തി​യാ​ക്കി​യ രാ​മ​ലീ​ല വൈ​കി കാ​ണു​മ്പോ​ള്‍ യാ​ഥാ​ര്‍ഥ്യ​വു​മാ​യി ചി​ല സാ​മ്യ​ങ്ങ​ള്‍ തോ​ന്നും. പ​ക്കാ രാ​ഷ്‌​ട്രീ​യ ത്രി​ല്ല​ര്‍ സി​നി​മ ത​ന്നെ​യാ​ണു രാ​മ​ലീ​ല. പ്രേ​ക്ഷ​ക​ര്‍ മ​റ്റെ​ല്ലാം മാ​റ്റി വ​ച്ചു സി​നി​മ​യെ സ്വീ​ക​രി​ച്ചു ക​ഴി​ഞ്ഞു. ദി​ലീ​പി​ന്‍റെ ക​രി​യ​റി​ല്‍ വ​ള​രെ അ​പൂ​ര്‍വ​മാ​യി മാ​ത്രം ചെ​യ്തി​ട്ടു​ള്ള ഗൗ​ര​വ്വ​മു​ള്ള ക​ഥാ​പാ​ത്രം ത​ന്നെ​യാ​ണു രാ​മ​ലീ​ല​യി​ലെ രാ​മ​നു​ണ്ണി​യെ​ന്ന ക​ഥാ​പാ​ത്രം. അ​രു​ണ്‍ ഗോ​പി​യെ​ന്ന പു​തു​മു​ഖ സം​വി​ധാ​യ​ക​ന്‍ പ്ര​തീ​ക്ഷ​യ്ക്കു വ​ക ന​ല്‍കു​ന്നു. കൈ​വി​ട്ടു പോ​കാ​മാ​യി​രു​ന്ന ക​ഥാ​ഗ​തി​യെ​യും സ​ന്ദ​ര്‍ഭ​ങ്ങ​ളെ​യും ത​ന്മ​യ​ത്വ​ത്തോ​ടെ നി​ല​നി​ര്‍ത്താ​ന്‍ സം​വി​ധാ​യ​ക​നു ക​ഴി​ഞ്ഞി​ട്ടു​ണ്ട്. അ​പ്ര​തീ​ക്ഷി​ത ട്വി​സ്റ്റു​ക​ള്‍ ആ​കാം​ഷ നി​റ​യ്ക്കു​ന്നു​ണ്ട്. സി​നി​മ​യു​ടെ ദൈ​ർ​ഘ്യം കൂ​ടി​യി​ട്ടും മ​ടു​പ്പു തോ​ന്നി​ക്കു​ന്ന രം​ഗ​ങ്ങ​ളൊ​ന്നും ത​ന്നെ കു​ത്തി നി​റ​യ്ക്കാ​ന്‍ അ​ണി​യ​റ​ക്കാ​ര്‍ തു​നി​ഞ്ഞി​ട്ടി​ല്ല. ത​മാ​ശ സി​നി​മ​യു​ടെ ഭാ​ഗ​മാ​യി ത​ന്നെ​യു​ണ്ട്. എ​ന്നാ​ല്‍ ഒ​രി​ക്ക​ലും അ​തി​നാ​യി പ്ര​ത്യേ​ക രം​ഗ​ങ്ങ​ളൊ​ന്നും സൃ​ഷ്ടി​ക്കു​ന്നു​മി​ല്ല. പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്യു​ന്ന നാ​യ​ക​നാ​ണെ​ങ്കി​ലും ആ​ദ്യ പ​കു​തി​യി​ല്‍ പ്ര​ത്യേ​ക ബി​ല്‍ഡ് അ​പ്പു​ക​ളൊ​ന്നും നാ​യ​കാ​നാ​യി ന​ല്‍കി​യി​ട്ടു​മി​ല്ല. സം​വി​ധാ​ന മി​ക​വു തെ​ളി​യി​ക്കു​ന്ന​തു ത​ന്നെ​യാ​ണ് ആ​ദ്യ പ​കു​തി. ത്രി​ല്ല​ര്‍ സി​നി​മ​ക​ളി​ല്‍ സം​ഭ​വി​ക്കാ​വു​ന്ന പി​ഴ​വു​ക​ളൊ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്കാ​ന്‍ ക​ഴി​യി​ല്ല.
ഇ​ട​തു വ​ല​തു രാ​ഷ്‌​ട്രീ​യം ച​ര്‍ച്ച ചെ​യ്യു​ന്ന സി​നി​മ​യി​ല്‍ പാ​ര്‍ട്ടി​ക​ളെ​യ​ല്ല ചി​ല വ്യ​ക്തി​ക​ളെ​യാ​ണു തു​റ​ന്നു കാ​ട്ടു​ന്ന​ത്. അ​താ​ക​ട്ടെ സാ​ദൃ​ശ്യം പ​റ​യാ​ന്‍ ക​ഴി​യാ​ത്ത​തും എ​ന്നാ​ല്‍ ചി​ല സാ​ദൃ​ശ്യ​ങ്ങ​ള്‍ തോ​ന്നു​ന്ന​തു​മാ​ണ്. സ​സ്‌​പെ​ന്‍സ് നി​ല​നി​ര്‍ത്തു​ന്ന​തി​ലും വി​ജ​യി​ച്ചി​ട്ടു​ണ്ട്. വി​ജ​യ​രാ​ഘ​വ​ന്‍, സി​ദ്ദി​ഖ്, ര​ണ്‍ജി പ​ണി​ക്ക​ര്‍, ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണ്‍ എ​ന്നി​വ​ര്‍ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ലൂ​ടെ ഒ​രി​ക്ക​ല്‍ കൂ​ടി അ​വ​ര്‍ ഇ​രു​ത്തം വ​ന്ന ന​ട​ന്മാ​രാ​ണെ​ന്നു തെ​ളി​യി​ച്ചു. പ്ര​യാ​ഗ മാ​ര്‍ട്ടി​നും രാ​ധി​കാ ശ​ര​ത് കു​മാ​റും ത​ങ്ങ​ളു​ടെ ഭാ​ഗ​ങ്ങ​ള്‍ മോ​ശം പ​റ​യി​ക്കാ​തെ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​ടു​ത്തി​ടെ റി​ലീ​സ് ചെ​യ്ത വി​ജ​യ ചി​ത്ര​ങ്ങ​ള്‍ എ​ല്ലാം പു​തു​മു​ഖ സം​വി​ധാ​യ​ക​രു​ടേ​താ​ണ്. എ​ല്ലാ ചി​ത്ര​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളും ന​ല്‍കു​ന്നു. പ്രേ​ക്ഷ​ക​ര്‍ സി​നി​മ​യെ​യാ​ണു സ്‌​നേ​ഹി​ക്കു​ന്ന​തെ​ന്നു വീ​ണ്ടും വീ​ണ്ടും വ്യ​ക്ത​മാ​കു​ക​യാ​ണ്. അ​തു ത​ന്നെ​യാ​ണു മ​ല​യാ​ളി​ക​ളു​ടെ വി​ജ​യ​വും. വ്യ​ക്തി​ക​ളും സം​ഭ​വ​ങ്ങ​ളും വ്യ​ക്തി ജീ​വി​ത​ങ്ങ​ളു​മൊ​ക്കെ ച​ര്‍ച്ച​യാ​ക്കു​ന്ന മ​ല​യാ​ളി സി​നി​മ​യെ അ​വ​യു​മാ​യി കൂ​ട്ടി കു​ഴ​യ്ക്കു​ന്നി​ല്ലെ​ന്നും വ്യ​ക്തം. അ​തു ത​ന്നെ​യാ​ണ് ഈ ​സി​നി​മ​ക​ളു​ടെ വി​ജ​യം തെ​ളി​യി​ക്കു​ന്ന​ത്.